Connect with us

Hi, what are you looking for?

NEWS

വാഴയില്‍ 19എംപിമാരുടെ ഫോട്ടോ: കിസാന്‍ സഭ കോതമംഗലം ഡിഎഫ്ഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കോതമംഗലം: അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ 25-09-2024 ൽ ഇൻഡ്യൻ പാർല മെന്റിലേക്ക് നടക്കുന്ന മാർച്ചിന് മുന്നോടിയായി കേരളത്തിലെ മുഴുവൻ ജില്ലാ കേന്ദ്രങ്ങ ളിലും, രാജ്ഭവനിലേക്കും മാർച്ചും ഉപരോധവും നടക്കുകയാണ്. ഇതിന്റെ ഭാഗമായി കോതമംഗലം DF ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടന്നു.

കേന്ദ്ര വനംവന്യജീവി സംക്ഷണ നിയമം ഭേദഗതി ചെയ്യുക. വനവും ജനവാസ മേഖലയും വേർതിരിച്ച് മതിലുകളും ഫെൻസിംഗുകളും സ്ഥാപിക്കുക, വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവർക്കും. പരിക്കേറ്റവർക്കും കാലോചിതമായ നഷ്ടപരി ഹാര തുക നൽകുക, വന്യജീവികളുടെ ജനനനിരക്ക് നിയന്ത്രണ വിധേയമാക്കുക. കാട്ടുപന്നികളെ ക്ഷുദ്രജീവി പട്ടികയിൽ പെടുത്തുക, അക്രമകാരികളായ വന്യമൃഗ ങ്ങളെ കൊല്ലുക ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ധർണ്ണാസമരം നടത്തിയത്.

എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്ത്, കവളങ്ങാട് പഞ്ചായത്ത്, പൈങ്ങോട്ടൂർ പഞ്ചായത്ത്, കീരംപാറ, പിണ്ടിമന, കോട്ടപ്പടി, അയ്യപുഴ, കാലടി, നീലി ശ്വരം തുടങ്ങിയ പഞ്ചായത്തുകളിൽ വന്യമൃഗശല്യം രൂക്ഷമാണ്. ഇതിന് പരിഹാരം ഉണ്ടാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കൃഷിക്കാർ നിരവധിയായ സമര പരിപാടികൾ നടത്തിവരികയാണ്. എന്നാൽ നിയമം ഭേദഗതി ചെയ്യേണ്ട സർക്കാർ ഇക്കാര്യത്തിൽ നിസംഗത പുലർത്തുകയാണ്. ഇവിടെ നിനും തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗ ങ്ങൾ ഈ വിഷയം പാർലമെൻ്റിൽ ഉന്നയിക്കുന്നില്ല. ഇതിൽ ജനങ്ങൾ രോഷാകുലരാ ണ്. ഇതെല്ലാം സംസ്ഥാന ഗവൺമെന്റിന്റെ തലയിൽ കെട്ടിവച്ച് മുഖം രക്ഷിക്കാൻ ശ്രമി ക്കുകയാണ്.

കോഴിപ്പിള്ളി കവലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ ആയിര കണ ക്കിന് കർഷകർ പങ്കെടുത്തു. പ്രകടനത്തിന് മുന്നിലായി സംസ്ഥാനത്ത് നിന്നുള്ള 19 എം.പി. മാരുടെ പ്രതീകം എന്ന നിലയിൽ വാഴയിൽ ചാർത്തിയ എം.പി. മാരുടെ ഫോട്ടോയും റാലിയുടെ ഭാഗമായി ഉണ്ടായിരുന്നു.

കർഷകസംഘം ജില്ലാ പ്രസിഡൻ്റ് ആർ. അനിൽകുമാർ യോഗത്തിൽ അദ്ധ്യക്ഷ നായിരുന്നു. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.എം. ഇസ്‌മയിൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.കെ. ശിവൻ സ്വാഗതവും ആൻ്റണി ജോൺ എം.എൽ.എ., ജില്ലാ സെക്രട്ടറി സ: സി. സുരേന്ദ്രൻ, സംസ്ഥാന കമ്മിറ്റി കെ. തുളസി, ജില്ലാ ട്രഷറർ കെ.വി. ഏലിയാസ്, പി.കെ. സോമൻ, കെ.എ. ജോയി, ഷാജി മുഹമ്മദ്, കെ.വി. മുഹമ്മദ്. പി.എം. അഷ്റഫ് തുടങ്ങിയവർ മാർച്ചിന് നേത്യത്വം നൽകി സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി കോതമംഗലം എം.എൽ.എ ആന്റണി ജോൺ പ്രഖ്യാപിച്ചു. ചടങ്ങിൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലിസി...

NEWS

കോതമംഗലം: കേരളത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് എം. എ . എഞ്ചിനീയറിംഗ് കോളേജിൽ തിരിതെളിഞ്ഞു . ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നെ കുറിച്ച് അറിയാനും പഠിക്കാനും വൈദഗ്ധ്യ വികസനത്തിനും താല്പര്യമുള്ള കുട്ടികൾക്ക് ഈ...

NEWS

കോതമംഗലം : ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റിന്റെ കീഴിൽ 2024-25 വർഷം മുതൽ ഇന്ദിരാഗാന്ധി ലോ കോളേജ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചതായി ട്രസ്റ്റ് ചെയർമാൻ കെ എം പരീത് അറിയിച്ചു. പുതുതായി ആരംഭിക്കുന്ന...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ കേര ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി.നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല സമിതി രൂപീകരണ യോഗം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ഹാളിൽ...

error: Content is protected !!