Connect with us

Hi, what are you looking for?

NEWS

എം. എ. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യന് വീണ്ടും അന്തർദേശീയ അംഗീകാരം

കോതമംഗലം :ലോകത്തിലെ മികച്ച 2%ശാസ്ത്രജ്ഞരുടെ അമേരിക്ക സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ തുടർച്ചയായ മൂന്നാം തവണയും ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ. 2022,23 വർഷങ്ങളിലും ഡോ. മഞ്ജു ഇടം നേടിയിരുന്നു. 56712 ൽ നിന്ന് 39595 എന്ന റാങ്ക് നില മെച്ചപ്പെടുത്തിയാണ് ഈ വർഷത്തെ നേട്ടം.പ്രസിദ്ധികരിച്ച ഗ്രന്ഥങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡോ. മഞ്ജു മികച്ച റാങ്ക് നേടിയത്.

മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും , കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്ന് പിഎച്ച്.ഡിയും നേടിയ ഡോ. മഞ്ജു, 2005-ലാണ് മാർ അത്തനേഷ്യസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി രസതന്ത്ര വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. 2016-ൽ അസോസിയേറ്റ് പ്രൊഫസറും, 2019ൽ പ്രൊഫസറുമായി. നാനോ മെറ്റീരിയൽസ്, കറ്റാലിസിസ് മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകിയിട്ടുള്ള ഗവേഷകയും, ഒരു പേറ്റന്റിനുടമയുമാണ് ഡോ. മഞ്ജു കുര്യൻ.നാനോ മെറ്റീരിയൽസിന്റെ ഉത്പാദനം, സംസ്കരണം, ഉപയോഗം എന്നിവ സംബന്ധിച്ച ഗവേഷണ പഠനങ്ങളിലാണ് ഡോ മഞ്ജു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് . 5 പുസ്തകങ്ങളിലെ പ്രബന്ധങ്ങൾ കൂടാതെ വിവിധ അന്തർ ദേശീയ ജേർണലുകളിലായി 63ഗവേഷണ പ്രബന്ധങ്ങളും,3 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് .3 ഗവേഷകർക്ക് ഡോ. മഞ്ജുവിന്റെ

ഗവേഷണ മാർഗ നിർദേശത്തിലൂടെ പി എച്ച് ഡി ബിരുദം ലഭിച്ചിട്ടുണ്ട്. ഡി എസ് ടി, കെ എസ് സി എസ് ടി ഇ, യു ജി സി, എം എച് ആർ ഡി എന്നിവയുടെ സാമ്പത്തിക സഹായത്തോടെ ഗവേഷണ പ്രോജക്ട്കളും പൂർത്തീകരിച്ചിട്ടുണ്ട്.ഗവേഷണ സംഭാവനകൾക്ക് പുറമേ, റിസർച്ച് ഡീൻ, എൻ ഐ ആർ എഫ് കോ-ഓർഡിനേറ്റർ, യുജിസി സെൽ കോ-ഓർഡിനേറ്റർ, ഡിഎസ്ടി കോ-ഓർഡിനേറ്റർ, ഗവേണിംഗ് & അക്കാദമിക് കൗൺസിൽ അംഗം തുടങ്ങി വിവിധ ചുമതലകൾ എം. എ. കോളേജിൽ വഹിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകർക്ക് നൽകുന്ന രണ്ട് പുരസ്‌കാരങ്ങൾ മുൻപ് ഡോ. മഞ്ജുവിനെ തേടിയെത്തിയിട്ടുണ്ട്. ചങ്ങനാശ്ശേരി എസ്.ബി. കോളേജ് പൂർവവിദ്യാർഥി സംഘടനയുടെ കുവൈറ്റ് ചാപ്റ്റർ ഏർപ്പെടുത്തിയിരിക്കുന്ന 25- മത് ബർക്കുമൻസ് അവാർഡും, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മികച്ച കോളേജ് അദ്ധ്യാപകർക്ക് നൽകുന്ന ഫാ. ഡോ. ജോസ് തെക്കൻ പുരസ്‌കാരവുമാണ് ഡോ.മഞ്ജുവിന് മുൻപ് ലഭിച്ചത്. ഇതിനുപുറമേ ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് ഏർപ്പെടുത്തിയ ശതാബ്ദി പ്രതിഭാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

അധ്യാപന, ഗവേഷണ രംഗത്തെ മികവും, സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളും പരിഗണിച്ചായിരുന്നു പുരസ്‌കാരങ്ങൾ ലഭിച്ചത്.

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ ലോകത്തിലെ മികച്ച ശാസ്ത്രഞ്ജരുടെ പട്ടികയിൽ തുടർച്ചയായി മൂന്നാം തവണയും ഇടം നേടിയതിൽ അതിയായ സന്തോഷമുണ്ടെന്നും,പ്രതിഭകളെ കണ്ടെത്തി ഏറ്റവും നല്ല രീതിയിൽ പ്രോത്സാഹനം നൽകുന്ന മാനേജ്മെന്റാണ് കോതമംഗലം എം. എ. കോളേജ് മാനേജ്മെന്റ് എന്നും ഡോ.മഞ്ജു കുര്യൻ പറഞ്ഞു. തന്നെ ഇന്നത്തെ നല്ല അധ്യാപികയും, ഗവേഷകയും ആക്കി മാറ്റിയതിൽ തന്റെ മാതാപിതാക്കൾക്കും, കുടുംബത്തിനും, സഹപ്രവർത്തകർക്കും വലിയ പങ്കുണ്ടെന്നും ഡോ. മഞ്ജു കൂട്ടിച്ചേർത്തു .കോലഞ്ചേരി,കാഞ്ഞിരവേലിയിൽ റിട്ട. അദ്ധ്യാപക ദമ്പതികളായ കെ. എം. കുര്യാച്ചൻ -വി. കെ സൂസൻ എന്നിവരുടെ മകളും,

കോതമംഗലം എം. എ. എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകൻ പനിച്ചയം പാറപ്പാട്ട് ഡോ. ജിസ് പോളിന്റെ ഭാര്യയുമാണ് . അഞ്ജലി,അലീന എന്നിവർ മക്കളാണ്.അന്തർ ദേശീയ അംഗീകാരം ലഭിച്ച ഡോ. മഞ്ജു കുര്യനെ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് , അധ്യാപകർ , അനധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ അഭിനന്ദിച്ചു.

You May Also Like

NEWS

കോതമംഗലം :കോതമംഗലം നഗരസഭയിലെ അങ്കണവാടി ജീവനക്കാരെ ആദരിച്ചു.നഗരസഭയുടെ നേതൃത്വത്തിലാണ് നഗരസഭാ പരിധിയിലെ 31 അങ്കണവാടികളിലേയും വർക്കർമാരെയും ഹെൽപ്പർമാരെയും ആദരിച്ചത്. കല ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ കേസില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന റമീസിനെ കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. മൂവാറ്റുപുഴ സബ് ജയിലില്‍ നിന്നും കോതമംഗലം കോടതിയില്‍ എത്തിച്ച പ്രതിയെ രണ്ടു...

CRIME

കല്ലൂര്‍ക്കാട്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഏനാനല്ലൂര്‍ തോട്ടഞ്ചേരി പുല്‍പ്പാറക്കുടിയില്‍ അനന്തു ചന്ദ്രന്‍(31) നെയാണ് കല്ലൂര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് ആണ് കേസിനാപ്തമായ സംഭവം....

NEWS

കോതമംഗലം : കോതമംഗലം 23-ാം വാർഡിലെ ഹരിതകർമ്മ സേന പ്രവർത്തകരെ പുതുപ്പാടി വൈസ്‌ മെൻ ക്ലബ്ബ് ഓണക്കോടി നൽകി ആദരിച്ചു. യഥാർത്ഥ സാമൂഹ്യ പ്രവർത്തകർ ഹരിതകർമ്മ സേനയാണെന്നും അവർ ആദരിക്കപ്പെടേണ്ടവരാണെന്നും വൈസ് മെൻ...

NEWS

കോതമംഗലം: പൂയംകുട്ടിയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ചത്തൊടുങ്ങിയ ആനകളുടെ എണ്ണം പെരുകുന്നു. ഇന്നലെ വൈകിട്ട് ഒരു ആനയുടെ കൂടി ജഡം പുഴയിൽ കണ്ടെത്തി. രണ്ടാഴ്ചക്കുള്ളിൽ പൂയംകുട്ടി വനമേഖലയിൽ കണ്ടെത്തുന്ന ആറാമത്തെ ആനയുടെ ജഡമാണിത്. കണ്ടമ്പാറ ഭാഗത്താണ്...

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

NEWS

കോതമംഗലം : കോതമംഗലത്ത് ഭിന്നശേഷി കലോത്സവം സ്നേഹ സ്പർശം 2025 കലാ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.മുനിസിപ്പൽ ചെയർമാൻ ഇൻ ചാർജ് സിന്ധു ഗണേശൻ...

NEWS

വാരപ്പെട്ടി: വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂർ അംഗനവാടി പരിസരമാണ് പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ പിടവൂർഫിനിക്സ് ക്ലബ്ബിലെ അംഗങ്ങളായ യുവാക്കൾ കാടും പാലുകളും വെട്ടിമാറ്റി ശുചീകരിച്ചത്. അടുത്തിടെ ചിലയിടത്ത് അംഗനവാടി പരിസരം കാടുകയറി കിടന്നതിനാൽ അംഗനവാടിയി...

NEWS

കോതമംഗലം: കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ കേസില്‍ റിമാന്‍ഡിലായിരുന്ന ആണ്‍സുഹൃത്ത് റമീസിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ സബ് ജയിലില്‍ നിന്നും കോതമംഗലം കോടതിയില്‍ എത്തിച്ച പ്രതിയെ രണ്ടു ദിവസത്തേക്കാണ് മൂവാറ്റുപുഴ പോലീസ്...

NEWS

കോതമംഗലം – പുന്നേക്കാട് – തട്ടേക്കാട് റോഡിനു സമീപം കളപ്പാറ ഭാഗത്ത് ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉൾക്കാട്ടിലേക്ക് തുരത്തി. കളപ്പറ-തെക്കുമ്മേൽ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, ജനപ്രതിനിധികളും, നാട്ടുകാരും ചേർന്ന്...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് 2.5 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച ആധുനിക ബസ് ടെർമിനലിലേക്ക് ഫർണിച്ചറുകൾ കൈമാറി. കുത്തുകുഴി സർവീസ്...

NEWS

കോതമംഗലം :പൂയംകുട്ടി മണികണ്ഠൻച്ചാൽ ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഐഷാസ് ഗ്രൂപ്പിന്റെ ബസുകൾ കാരുണ്യ യാത്ര നടത്തി.കാരുണ്യ യാത്രയുടെ ഉദ്ഘാടനം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് ആന്റണി ജോൺ എം...

error: Content is protected !!