കോതമംഗലം : നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിങ് കോളേജ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗം അസ്സോസിയേറ്റ് പ്രഫസർ ഡോ. സുജി പ്രമീള ആർ ന് ഭാരത സർക്കാരിന്റെ പേറ്റന്റ് ലഭിച്ചു.
മൊബൈൽ നെറ്റ്‌വർക്കുകളിൽ ഡാറ്റ ട്രാൻസ്മിഷൻ സമയത്ത് കൃത്യമായ വ്യക്തികളിലേക്ക് കണക്ട് ആകാതെ വരുന്ന അവസ്ഥ നിലവിൽ ഉണ്ട്.
ഇത് മൂലം ആശയ വിനിമയം സുരക്ഷിതവും കൃത്യവും അല്ലാതെ ആകുന്നു. ആശയ വിനിമയ സമയത്തുണ്ടാകുന്ന ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി അൽഗോരിതം രൂപീകരിച്ചതിനാണ് പേറ്റ്ന്റ് ലഭിച്ചത്. പേറ്റന്റിന് 20 വർഷത്തെ അംഗീകാരം ഉണ്ട്.