തിരുവനന്തപുരം: ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ എറണാകുളം ജില്ലയിലെ കോതമംഗലം മാർ തോമ ചെറിയ പള്ളി മത മൈത്രിയുടെ പുണ്യഭൂമിയാണെന്ന് കേരളത്തിന്റെ ആദരണീയനായ പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്തി വി.ശിവൻ കുട്ടി അഭിപ്രായപ്പെട്ടു. കോതമംഗലം തീർഥാടനത്തിന്റെ വിളംബര റാലി തിരുവനന്തപുരം സെന്റ്. പീറ്റേഴ്സ് കത്തീഡ്രലിൽ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിയുന്നു അദ്ദേഹം.
എ.ഡി. 1685-ൽ 92-ാം വയസ്സിൽ ഇറാക്കിലെ മൂസലിൽ നിന്നും അന്ത്യോഖ്യാ പാത്രിയർക്കീസിനാൽ അയക്കപ്പെട്ട യൽദോ മാർ ബസേലിയോസ് ബാവായുടെ 339-ാം ഓർമ്മപ്പെരുന്നാളിന് മുന്നോടിയായാണ് വിളംബര റാലി നടത്തിയത്. ചടങ്ങിൽ തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ വികാരി ഫാ. അനീഷ് റ്റി. വർഗീസ്, കോതമംഗലം മാർ തോമ ചെറിയ പള്ളി സഹ വികാരി ഫാ.ബേസിൽ ഇട്ടിയാനിക്കൽ, തിരുവനന്തപുരം പള്ളി ട്രസ്റ്റിമാർ, സെക്രട്ടറി, കോതമംഗലം മാർ തോമ ചെറിയപള്ളി മാനേജിങ് കമ്മിറ്റി അംഗങ്ങളായ വിൻസന്റ് പൈലി പാറയ്‌ക്കൽ, എൽദോസ് ആനച്ചിറ,കെ സി എൽദോസ് കട്ടങ്ങനായിൽ, ഭക്ത സംഘടന പ്രവർത്തകർ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു.