എസ്.വൈ.എസ് കോതമംഗലം സോണ്‍ സാന്ത്വന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാഹനം ആന്റണി ജോണ്‍ എം.എല്‍.എ ഫ്‌ലാഗ് ഓഫ് ചെയ്തു നടിന് സമർപ്പിച്ചു.
കോതമംഗലം സോണ്‍ പരിധിയിലെ കിടപ്പുരോഗികള്‍, നിത്യരോഗികള്‍, അവശരായര്‍ തുടങ്ങിയവര്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കലാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ 11 വര്‍ഷമായി നടത്തിവരുന്ന സാന്ത്വന -ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് പാലിയേറ്റീവ് പദ്ധതിയെന്ന് സംഘാടകര്‍ അറിയിച്ചു.
സോണ്‍ പ്രസിഡന്റ് നൂറുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. കോതമംഗലം താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോക്ടര്‍ സാം പോള്‍, നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ നൗഷാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.ബി നൗഷാദ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ താലൂക്ക് പ്രസിഡന്റ് ഉസ്മാന്‍ അഹ്‌സനി, കേരള മുസ്ലിം ജമാഅത്ത് കോതമംഗലം സോണ്‍ പ്രസിഡന്റ് അബ്ദുല്‍ കരീം മുസ്ലിയാര്‍, സാന്ത്വന സമിതി ചെയര്‍മാന്‍ ഷബീര്‍ സഖാഫി, കോഡിനേറ്റര്‍ സി.എം നവാസ് എന്നിവര്‍ പ്രസംഗിച്ചു.