Connect with us

Hi, what are you looking for?

CRIME

മാലിപ്പാറ ഇരട്ട കൊലപാതകം പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

മൂവാറ്റുപുഴ: മാലിപ്പാറ ഇരട്ട കൊലപാതക കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് മൂവാറ്റുപുഴ അഡീഷ്ണല്‍ ജില്ല സെഷന്‍സ് കോടതി. കേസിലെ ഒന്നാം പ്രതിയായ മാലിപ്പാറ സൊസൈറ്റിപ്പടി പുതുവല്‍ പുത്തന്‍പുര സജീവ്, രണ്ടാം പ്രതി മാലിപ്പാറ അമ്പാട്ട് സന്ദീപ് എന്നിവരെയാണ് മൂവാറ്റുപുഴ കോടതി ഇരട്ട ജീവപര്യന്തവും, മുറി പരിക്കേല്‍പ്പിച്ചതിന് ഒരു വര്‍ഷം കഠിന തടവും ഒരു ലക്ഷം വീതം പിഴയും വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി പ്രതികള്‍ തടവുശിക്ഷ അനുഭവിക്കണം. കേസില്‍ 38 സാക്ഷികളെ വിസ്തരിച്ചു.55 രേഖകളും 36 മുതലുകളും ഹാജരാക്കി.

2014 മാര്‍ച്ച് 16നാണ് കേസിനാസ്പതമായ ഇരട്ട കൊലപാതകം. പിണ്ടിമന നാടോടി ഗാന്ധിനഗര്‍ കോളനിക്ക് സമീപമുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള വിരോധം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. മുത്തംകുഴി കോച്ചേരിത്തണ്ട് ചെങ്ങമനാട്ട് ബിബിന്‍ എബ്രാഹം(26), പിണ്ടിമന ചെമ്മീന്‍കുത്ത് കൊല്ലുംപറമ്പില്‍ വിഷ്ണു(17) എന്നിവരാണ് കത്തി കുത്തേറ്റ് കൊല്ലപ്പെട്ടത്.കേസിലെ മൂന്നാം പ്രതി പാണിയേലി കളപ്പുരയ്ക്കല്‍ പ്രസന്നന്‍, നാലാം പ്രതി ഐരൂര്‍പാടം മേക്കമാലി ജിന്‍സന്‍ ജോസ്, ആറാം പ്രതി പാണിയേലി ചെറുവള്ളിപ്പടി സരുണ്‍ എന്നിവരെ കോടതി കുറ്റക്കാരല്ലെന്നുകണ്ട് വെറുതെ വിട്ടു. അഞ്ചാം പ്രതി പാണിയേലി കരിപ്പക്കാടന്‍ എബി എല്‍ദോസ് വിചാരണ വേളയില്‍ മരണപ്പെട്ടുകയായിരുന്നു. കോതമംഗലം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.ഡി.വിജയകുമാര്‍ അന്വേഷണം നടത്തിയ കേസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എം.സജീവ് കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്. പ്രോസിക്യൂഷനായി അഡീഷ്ണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്.ജ്യോതികുമാര്‍ ഹാജരായി.

You May Also Like

error: Content is protected !!