പെരുമ്പാവൂർ കെഎസ്ആർടിസി ബസ്റ്റാൻറിന് സമീപമുള്ള പാരഡൈസ് ഇൻ ലോഡ്ജിൽ അനാശാസ്യം, ലോഡ്ജ് മാനേജർ അടക്കം മൂന്നുപേർ പിടിയിൽ. ആസാം നൗഗാവ് സ്വദേശികളായ മൈനുൾ ഹക്ക് (52), ഇക്രാമുൽ ഹക്ക് (26), മാനേജർ കാലടി മറ്റൂർ പ്ലാം കുടിവീട്ടിൽ രോഹിത് (28) എന്നിവരെയാണ് പെരുമ്പാവൂർ എഎസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരമുള്ള ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിൻ്റെ ഭാഗമായിരുന്നു പരിശോധന. ലോഡ്ജിന്റെ അണ്ടർ ഗ്രൗണ്ടിലുള്ള രണ്ടു റൂമുകളിൽ നടന്ന അനാശാസ്യമാണ് പോലീസ് പിടികൂടിയത്.
ഇതര സംസ്ഥാന തൊഴിലാളികൾ ആയ യുവതികൾ ആയിരുന്നു ഇരകൾ. ലോഡ്ജിൽ സ്ഥിരമായി അനാശാസ്യം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ലോഡ്ജ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു ഞായർ പകൽ 12 മണിയോടുകൂടിയായിരുന്നു പരിശോധന നടത്തിയത്.ലോഡ്ജ് മാനേജരുടെ അറിവോടുകൂടിയായിരുന്നു അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നത്. മൂന്നുമാസം മുമ്പ് കെഎസ്ആർടിസി പരിസരത്ത് അനാശാസ്യം നടത്തി പിടികൂടിയ ലോഡ്ജുകൾ ഇതുവരെ തുറന്നിട്ടില്ല. എ.എസ്.പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ എ.കെ സുധീർ, സബ് ഇൻസ്പെക്ടർ പി.എം
റാസിക് ,എ.എസ്.ഐ പി.എ
അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ
മനോജ് കുമാർ, ടി.എ
അഫ്സൽ,
അജിത് മോഹൻ,
ബെന്നി ഐസക്ക്,
ഷഹന സലിം, എന്നിവരാണ് റെയ്ഡിനുണ്ടായിരുന്നത്.