Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് എ​ച്ച്​1​എ​ൻ1 രോഗബാ​ധ ; ബാങ്കിന്റെ പ്രവർത്തനം നിയന്ത്രിച്ചു

  • ബിബിൻ പോൾ എബ്രഹാം

കോതമംഗലം :  ഇന്ന് രാവിലെ ബാങ്കിലെ രണ്ട് ജീവനക്കാർക്ക് കാർഡ് സ്ക്രീനിംഗ് ടെസ്റ്റിലൂടെ എ​ച്ച്​1​എ​ൻ1 രോഗബാ​ധ സ്ഥിതീകരിച്ചതിനെ തുടർന്ന് ബാങ്ക് അധികൃതർ സ്വമേധ്യ ബാങ്കിന്റെ പ്രവർത്തനത്തിൽ നിയന്ത്രണം കൊണ്ടുവരികയായിരുന്നു. കോതമംഗലം ചെറിയ പള്ളി താഴത്ത് പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിന്റെ പ്രവർത്തനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ബാങ്കിന്റെ മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും, അണുനാശിനി ഉപയോഗിച്ച് ബാങ്ക് ക്ലീൻ ചെയ്യുകയും , ഉപഭോക്താക്കളോട് സാമൂഹിക അകലം പാലിക്കുവാൻ നിർദ്ദേശിക്കുകയുമായിരുന്നു. രോഗബാധിതരായ ജീവനക്കാരെയും പ്രൈമറി കോണ്ടാക്ടിൽ ഉള്ളവരെയും ഒഴിവാക്കിയാണ് ഇന്ന് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്.

ഉപഭോക്താക്കൾ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ബാങ്കിലെത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയുമായിരുന്നു. ബാങ്കിലെ ശീതീകരണ സംവിധാനങ്ങളുടെ പ്രവർത്തനം നിർത്തിക്കുകയും , പ്രധാന വാതിലും ജനാലകളും തുറന്നിടുവാനും , ബാങ്കിന്റെ പ്രവർത്തനം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തുവാൻ നിർദ്ദേശിക്കുകയുമായിരുന്നു.

ഇ​ന്‍ഫ്‌​ളു​വ​ന്‍സ വൈ​റ​സ് കാ​ര​ണം ഉ​ണ്ടാ​കു​ന്ന എ​ച്ച്​1​എ​ൻ1 ബാ​ധ കോതമംഗലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ് അറിയിച്ചു. പ​നി, തു​മ്മ​ല്‍, തൊ​ണ്ട​വേ​ദ​ന, മൂ​ക്കൊ​ലി​പ്പ്, ചുമ, ശ്വാ​സ​ത​ട​സ്സം, ഛര്‍ദ്ദി എ​ന്നി രോഗലക്ഷണങ്ങൾ തു​ട​ക്ക​ത്തി​ലെ തി​രി​ച്ച​റി​ഞ്ഞ് ചി​കി​ത്സ തേ​ട​ണമെന്നും രോ​ഗ​പ്പ​ക​ര്‍ച്ച ഒ​ഴി​വാ​ക്കാ​ന്‍ വ്യ​ക്തി​ശു​ചി​ത്വ​വും സാ​മൂ​ഹി​ക ശു​ചി​ത്വ​വും പാ​ലി​ക്ക​ണ​മെ​ന്ന് കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സാം പോൾ അറിയിച്ചു.

വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ , ലിങ്ക് ഉപയോഗിക്കുക.. 👇

https://chat.whatsapp.com/FiSbJIiYqa3Jq0BV3sJ4cS

 

You May Also Like

NEWS

കോതമംഗലം : നവംബർ 4 മുതൽ 11 വരെ കോതമംഗലത്തുൾപ്പെടെ 17 കേന്ദ്രങ്ങളിലായി നടത്തപ്പെടുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥം കോതമംഗലത്തെത്തിയ എത്തിയ പ്രചാരണ ജാഥയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. കോതമംഗലം ടൗണിലൂടെ...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയില്‍ കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പിണവൂര്‍കുടി ആദിവാസി കോളനിയില്‍ നാല് ദിവസമായി തുടര്‍ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...

NEWS

കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...

NEWS

കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ്‌ അർഹനായി...

error: Content is protected !!