കോതമംഗലം: മഴക്കൊപ്പമുണ്ടായ കനത്ത കാറ്റിൽ വ്യാപക നാശം. കുത്തുകുഴിയി വീടും വേട്ടാമ്പാറയിൽ വീടിൻ്റെ മേൽക്കൂരയും തകർന്നു.
ഞായറാഴ്ചയുണ്ടായ കാറ്റിനേതുടര്‍ന്നാണ് വേട്ടാമ്പാറയില്‍ വീട് തകര്‍ന്നത്.താന്നിവീട്ടില്‍ സാലി വര്‍ഗീസിന്റെ വീട്ടിലേക്ക് ഭീമന്‍ തേക്കാണ് കടപുഴകിവീണത്.ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂര പൂര്‍ണ്ണമായി തകര്‍ന്നു.കോണ്‍ക്രീറ്റ് മേല്‍ക്കൂരക്കും ഭിത്തിക്കും കേടുപാടുണ്ട്.മതിലും ഗയിറ്റും തകര്‍ന്നു.വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി.സാലിയുടെ വീടിന് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.വീടിന് മുന്നിലുള്ള മറ്റൊരാളുടെ പറമ്പില്‍നിന്നുള്ള തേക്കാണ് കാറ്റില്‍ വീണത്.മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് സാലി പറഞ്ഞു.ദുരന്തനിവാരണ ഫണ്ടില്‍നിന്ന് സാലി വര്‍ഗീസിന് അര്‍ഹമായ ധനസഹായം നല്‍കണമെന്ന് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെടുമെന്ന് സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു പറഞ്ഞു.
കുത്തുകുഴി മാരമംഗലത്ത് ശക്തമായ മഴയേതുടര്‍ന്ന് ഓലിക്കമാലില്‍ ഒ.എ.സജിയുടെ വീട് തകര്‍ന്നു.ഓടുകൊണ്ടുള്ള മേല്‍ക്കൂരയുടെ മുന്‍ഭാഗമാണ് നിലംപതിച്ചത്.ഈ ഭാഗത്ത് ആരും ഉണ്ടായിരുന്നില്ല.അതിനാല്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.ഏറെ പഴക്കമുള്ള വീടാണ് തകര്‍ന്നുവീണത്.
വേട്ടാമ്പാറയില്‍ മാറാച്ചേരി ഔസേഫിന്റെ വീടിനോട് ചേര്‍ന്നുള്ള തണ്ടികയും മരം വീണ് തകര്‍ന്നു.ഒോടുകൊണ്ടുള്ള മേല്‍ക്കൂരക്കാണ് കേടുപാടുണ്ടായത്.