കോതമംഗലം : c നിയമസഭയില്‍ അറിയിച്ചു. ആൻറണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേര്യമംഗലത്ത്
ബസിനും കാറിനും മുകളില്‍ മരംവീണ് ഒരാള്‍ മരിച്ചതിനേതുടര്‍ന്നാണ് നേര്യമംഗലത്ത് ദേശീയപാതയോരത്തും ഇടുക്കി റോഡിലും അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കണമെന്ന ആവശ്യം ശക്തമായത്.തുടര്‍ന്ന് വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഏതാനും മരങ്ങള്‍ മുറിച്ചെങ്കിലും കാര്യമായ തുടര്‍ നടപടിയു ണ്ടായില്ല.
ഈ സാഹചര്യത്തിലാണ് എംഎല്‍എ വിഷയം നിയമസഭയില്‍ വനംവകുപ്പ് മന്ത്രിയോടുള്ള ചോദ്യമായി ഉന്നയിച്ചത്.കാലാവസ്ഥ പ്രതികൂലമായി മാറുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മരങ്ങള്‍ മുറിക്കുന്നതില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. റോഡിന് ഇരുവശമുള്ള അപകടകാരികളായ മരങ്ങള്‍ മുറിച്ചുനീക്കണമെന്ന് മുഖ്യമന്ത്രിതന്നെ നേരത്തെ നിര്‍ദേശിച്ചിരുന്നുവെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.അപകടത്തിന് ശേഷം നേര്യമംഗലത്ത് മരങ്ങള്‍ മുറിച്ചുനീക്കാന്‍ നടപടിയെടുത്തിരുന്നു.