കോതമംഗലം: വനിതാ സ്വയം സംരംഭകർക്കായി ശില്പശാല നടത്തുമെന്ന് എൻ്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു . എൻ്റെ നാട് ജനകീയ കൂട്ടായ്മ വനിതാമിത്ര യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോതമംഗലം മുനിസിപ്പൽ തല വനിതാസംഗമം പരിപാടിയുടെ ഉത്ഘാടനം ചെയ്യുകയായിരുന്നു.സ്വയം സംരംഭകർ ആകുവാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് അനുയോജ്യമായ മേഖലകൾ കണ്ടെത്തി അതിനാവശ്യമായ പരിശീലനം നൽകുകയാണ് ശില്പശാല കൊണ്ട് ലക്ഷ്യമാക്കുന്നത്. നിർധനരായ കിടപ്പ് രോഗികൾക്ക് നൽകി വരുന്ന പെൻഷൻ പദ്ധതി അടക്കം എൻ്റെ നാട് നടത്തി വരുന്ന എല്ലാവിധ ക്ഷേമ പദ്ധതികളും തുടർന്നും കൂടുതൽ കാര്യക്ഷമതയോടെ പ്രാവർത്തികമാക്കുമെന്നും ചെയർമാൻ പറഞ്ഞു.
കോതമംഗലം ലയൺസ് ഹാളിൽ നടത്തിയ പരിപാടിയിൽ
വനിതാമിത്ര പ്രസിഡൻ്റ് ഷൈമി ഷൈജു അദ്ധ്യക്ഷത വഹിച്ചു. എൻ്റെ നാട് വൈസ് ചെയർപേഴ്സൺ ബിജി ഷിബു, മുനിസിപ്പൽ കൗണ്സിലർമാരായ ലിസ്സി പോൾ, വത്സ ജോർജ്ജ് , ബബിത മത്തായി, മുൻ കൗൺസിലർ മാരായ ടീന മാത്യു, ജോർജ്ജ് അമ്പാട്ട്, ഭാരവാഹികളായ പോൾ വർഗീസ് , കെ എം പോൾ, നജീബ് റഹ്മാൻ, വനിതാമിത്ര താലൂക്ക് പ്രസിഡൻ്റ് ഉഷ ബാലൻ ,എൻ്റെ നാട് സെക്രട്ടറി പി എ പാദുഷ എന്നിവർ പ്രസംഗിച്ചു. വനിതാ ക്ഷേമവും ഉന്നമനവും എന്നെ വിഷയത്തെക്കുറിച്ച് മോട്ടിവേറ്റീവ് സ്പീക്കർ ജിജി വർഗീസ് ക്ലാസ്സ് നയിച്ചു. ജാൻസി മാത്യു സ്വാഗതവും ലിസ്സി മത്തായി നന്ദിയും പറഞ്ഞു.