കോതമംഗലം : എ ആർ സബ്ളു. എസ്. എസ് ( പിന്നോക്ക വിഭാഗ ) സ്ക്രീംമിൽ പെടുത്തി 2005 ൽ 15 എച്ച് പി. കപ്പാസിറ്റിയുള്ള മോട്ടോറും പമ്പ് സെറ്റും അനുബന്ധ ഉപകരങ്ങളും പരിക്കണ്ണി പുഴതീരത്ത് നെല്ലിമറ്റം കോട്ടപ്പാടം എസ്.എൻ.ഡി.പി കടവ് ചെക്ക്ഡാമിന് സമീപം പണിതീർത്ത് കുടിവെള്ളം വിതരണം ചെയ്ത് വന്നിരുന്ന മോട്ടോർ പുരയുടെ പൂട്ടു തകർത്ത് ലക്ഷങ്ങൾ വിലവരുന്ന മോട്ടോർ പമ്പ് സെറ്റ് മോഷണം പോയി.
ഈ മോട്ടോർ പമ്പ് ചെയ്ത് പ്രവർത്തിക്കുന്നത് നെല്ലിമറ്റം, നെടുംപാറയിൽ പണിതീർത്തിരിന്ന ടാങ്കിൽ നിറച്ച് ഈ ടാങ്കിൽ നിന്നും നെടുംപാറ, കുറുങ്കുളം, കോട്ടപാടം, കരിമരുതംചാൽ പ്രദേശങ്ങളുൾപ്പെടെ കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്ത് നൂറ് കണക്കിന് കുടുംബങ്ങൾക്ക് ഈ വെള്ളം വലിയ ആശ്വാസമായി മാറിയിരുന്നു. ഇത്രയും ഉപകാരപ്രദമായിരുന്ന കുടിവെള്ള പദ്ധതിയുടെ ലക്ഷങ്ങൾ വിലവരുന്ന മോട്ടോർ പമ്പ് സെറ്റ് മോഷ്ടിച്ച മോഷ്ടാക്കളെ മോഷണം പോയി മൂന്ന് മാസം കഴിഞ്ഞിട്ടും ഊന്നുകൽ പോലീസിൽ പഞ്ചായത്ത് അധികാരികൾ നൽകിയ മോഷണപരാതിയിൽ മേൽ യാതൊരു അന്വഷണവും നടന്നിട്ടില്ല ഈ സാഹചര്യത്തിൽ മോഷ്ടാക്കളെ ഉടൻ പിടികൂടി മോട്ടോർ പമ്പ് സെറ്റ് പുനസ്ഥാപിക്കണമെന്ന് എച്ച് എം.എസ് ട്രേഡ് യൂണിയൻ കോതമംഗം നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻ്റ് മനോജ് ഗോപി നേതൃയോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻ്റ് വാവച്ചൻ തോപ്പിൽകുടി അദ്ധ്യക്ഷനായി. ഭാരവാകളായ എ.പി. വാവച്ചൻ കുട്ടംപുഴ , കെ.സി. കുഞ്ഞ്, അരുൺ ലാൽ തുടങ്ങിയവർ പ്രസംഗിച്ചു. ഫോട്ടോ:നെല്ലിമറ്റം കോട്ടപ്പാടത്ത് പരീക്കണ്ണി പുഴയിൽ എസ്.എൻ.ഡി.പി കടവ് തീരത്ത് സ്ഥാപിച്ചിരുന്ന കുടിവെള്ള വിതരണ പമ്പ് ഹൗസിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന മോട്ടോറും പമ്പും മോഷ്ടിക്കപെട്ട നിലയിൽ