Connect with us

Hi, what are you looking for?

NEWS

കൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്തിന് മാതൃക . ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്

 

കോതമംഗലം : ആൻ്റണി ജോൺ എം എൽ എ യുടെ കൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്ന് ജില്ലാ കളക്ടർ എൻഎസ് കെ ഉമേഷ് ഐ എ എസ് പറഞ്ഞു .പദ്ധതിയുടെ ആറാം ഘട്ടത്തിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ മികവു പുലർത്തിയ വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾക്കും കൈറ്റ് അവാർഡ് വിതരണോദ്ഘാടനവും കൈറ്റ് കിഡ്സ് അത് ലറ്റിക്സ് പദ്ധതിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .ആൻ്റണി ജോൺ എം എൽ എ അദ്ധ്യക്ഷനായി .പ്രി- പ്രൈമറി തലം മുതൽ കുട്ടികളുടെ കായിക ക്ഷമത വളർത്തി കായിക വിദ്യാഭ്യാസം നൽകി മികച്ച കായിക താരങ്ങളെ വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ആദ്യഘട്ടം ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന , പ്രി- പ്രൈമറികളുള്ള ഒരു പഞ്ചായത്തിലെ സർക്കാർ ,എയ്ഡഡ് മേഖലയിലെ ഒന്നു വീതം പ്രൈമറി സ്കൂളിന് കിഡ്സ് അത് ലറ്റിക്സ് ഉപകരണങ്ങളും കായിക പരീശീലന പഠന സഹായിയും അധ്യാപകർക്ക് കായികപരിശീലനവും നൽകുമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ആൻ്റണി ജോൺ എം എൽ എ പറഞ്ഞു . കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി, നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ,മിനി ഗോപി,സിബി മാത്യു ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായറഷീദ സലീം, റാണിക്കുട്ടി ജോർജ്,എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ,എം പി ഐ ചെയർമാൻ ഇ കെ ശിവൻ,നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ വി തോമസ്, കെ എ നൗഷാദ്, നഗരസഭ പ്രതിപക്ഷ നേതാവ് എ ജി ജോർജ്,എ ഇ ഒ ഇൻ -ചാർജ് റീന ജേക്കബ്, സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹൈസ്കൂൾ എച്ച് എം സിസ്റ്റർ റിനി മരിയ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഫോറം സെക്രട്ടറി ബിജു ജോസഫ്, പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി വിൻസെന്റ് ജോസഫ്, അരുത്- വൈകരുത് പദ്ധതി കോ -ഓർഡിനേറ്റർ ബെന്നി ആർട്ട് ലൈൻ, പിടിഎ പ്രസിഡന്റ് സോണി മാത്യു എന്നിവർ അനുമോദന പ്രസംഗ നടത്തി . കൈറ്റ് പ്രോജക്ട് കോ -ഓർഡിനേറ്റർ എസ് എം അലിയാർ സ്വാഗതവും ബിപി സി എൽദോ പോൾ നന്ദിയും പറഞ്ഞു .സൈലം അക്കാദമിക് കോ -ഓർഡിനേറ്റർ ഡോ .ആതിര ഷാജി കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു.

 

പ്ലസ് ടുവിന് ഫുൾ മാർക്ക് വാങ്ങിയ കുട്ടികൾക്ക് രണ്ട് ലക്ഷം രൂപയും ഫിസിക്സ് , സയൻസ് ,കെമിസ്ട്രി/ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി / കൊമേഴ്സ് വിഷയങ്ങൾക്ക് ഫുൾ മാർക്കോടെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഒന്നര ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പാക്കേജ് സൈലം ഗ്രൂപ്പ് നൽകും . സയൻസ് വിഭാഗത്തിൽ കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻ്ററി സ്കൂളിലെ ശ്രീധർ വിജയ് എന്ന കുട്ടിക്ക് രണ്ട് ലക്ഷം രൂപനൽകി ജില്ലാ കളക്ടർ നൽകി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു .

You May Also Like

NEWS

കോതമംഗലം: മലങ്കര യാക്കോബായ സുറിയാനിസഭയുടെ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക, ബസേലിയോസ് ജോസഫ് ബാവയ്ക്ക് കോതമംഗലം, മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു സ്വീകരണം. കോതമംഗലം,...

NEWS

കോതമംഗലം: കെ എസ് ആർ ടി സി ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കും വേണ്ടിയുള്ള സൗജന്യ നേത്ര പരിശോധനയും, കണ്ണട വിതരണവും സംഘടിപ്പിച്ചു. കോതമംഗലം കെ എസ് ആർ ടി സി സ്റ്റാൻഡിൽ നടന്ന നേത്ര...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റിയിൽ 2 ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. കോതമംഗലം മണ്ഡലത്തെ പ്രകാശപൂരിതമാക്കുവാൻ ആന്റണി ജോൺ എംഎൽഎ നടപ്പിലാക്കി...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ 250 മീറ്റർ നീളത്തിൽ...

NEWS

കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ കാട്ടാന വീടിന്റെ മതില്‍ തകര്‍ത്തു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വീടിന് മുമ്പില്‍ നില്‍ക്കുന്ന പ്ലാവില്‍ നിന്ന് ചക്ക തിന്നാന്‍ എത്തിയതാണ് ആന. സമീപത്തെ കൃഷിയിടത്തെ വാഴകളും ആന...

NEWS

കോതമംഗലം: അപകടങ്ങള്‍ പതിവായതോടെ നേര്യമംഗലം-ഇടുക്കി റോഡിലെ അപകട വളവുകള്‍ നിവര്‍ത്തണമെന്ന ആവശ്യം ശക്തമായി. ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ രണ്ടു വര്‍ഷം മുന്പ് റോഡ് നവീകരണം നടത്തിയെങ്കിലും കൊടുംവളവുകളൊന്നും നേരെയാക്കിയില്ല. റോഡിന്റെ വീതി കുറവും...

NEWS

കോതമംഗലം : അശമന്നൂർ പഞ്ചായത്ത് വാർഡ് ഏഴ് മണ്ണൂർമോളത്ത് ഉപയോഗമില്ലാത്ത പാറമടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഉഗ്രസ്ഫോടനശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കോതമംഗലം അഗ്നിരക്ഷാ സേന സ്ക്യൂബാ ടീം അംഗങ്ങൾ മുങ്ങി യെടുത്തു. ഒരേക്കറോളം...

CRIME

കോതമംഗലം: ഗോമേന്തപ്പടി രാമല്ലൂർ റോഡിൽ റോഡിന്റെ സമീപത്തു നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. 120 സെ.മി ഉയരമുള്ള ഒരു കഞ്ചാവ് ചെടിയാണ് ക കണ്ടെടുത്തത്. എക്സൈസ് സംഘം ചെടി പിഴുത് തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു.

NEWS

കോതമംഗലം:അടിവാട് ഫുട്ബോൾ മേളക്കിടെ ഗാലറി തകർന്ന് അപകടത്തിൽപെട്ട് വിവിധ ആശുപത്രികളിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. ആലുവ രാജഗിരി, തൊടുപുഴ ബേബി മെമ്മോറിയൽ, മുതലക്കുടം ഹോളി ഫാമിലി, കോതമംഗലം...

NEWS

കോതമംഗലം : മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം എക്സൈസ് സംഘം എട്ട് ലിറ്റർ വാറ്റ് ചാരായം പിടിച്ചെടുത്തു. കുട്ടമ്പുഴ മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം പൊന്തക്കാട്ടിൽ നിന്നുമാണ് ഉടമസ്ഥാനില്ലാത്ത നിലയിൽ 8 ലിറ്റർ...

NEWS

കോതമംഗലം : അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരുക്ക്. ഫുട്ബോൾ ടൂർണമെന്റിനായി കെട്ടിയ താൽക്കാലിക ഗാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. നാലായിരത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം...

NEWS

കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ  ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു. ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില...

error: Content is protected !!