കോതമംഗലം : എറണാകുളം ജില്ലയിൽ തുടർച്ചയായി എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാലയമാണിത്. മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായി നടത്തിയ മെറിറ്റ് ഡേ അഡ്വ.ഡീൻകുര്യക്കോസ് എം പി ഉത്ഘാടനം ചെയ്തു. മാനേജർ സിസ്റ്റർ മെറീന യോഗത്തിന് അധ്യക്ഷത വഹിച്ചു. കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫീസർ മധുസൂദനൻ ടിവി മുഖ്യപ്രഭാഷണം നടത്തി.മുനിസിപ്പൽ ചെയർമാൻ കെകെ ടോമി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.ജോസ് വർഗീസ്, ആരോഗ്യകാര്യ സ്റ്റാൻഡ് കമ്മറ്റി ചെയർമാൻ കെ.വി തോമസ്, പ്രിൻസിപ്പൽ സിസ്റ്റർ ലിസ് മരിയ, പി ടി എ പ്രസിഡണ്ട് സോണി മാത്യു പാമ്പയ്ക്കൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനി മരിയ സമ്മേളനത്തിന് സ്വാഗതം അർപ്പിക്കുകയും , കുമാരി ആൻ തെരേസ് സിജു കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.
ഇടുക്കി എംപിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അഡ്വ.ഡീൻ കുര്യാക്കോസിനെ, സ്കൂൾ പിടിഎ,വേദിയിൽ അനുമോദിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ 415 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയിക്കുകയും 213 കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും,42 കുട്ടികൾ ഒന്നൊഴികെ മറ്റെല്ലാ വിഷയങ്ങൾക്ക് എ പ്ലസ് നേടുകയും ചെയ്തു. ഹയർസെക്കൻഡറിയിൽ 160 കുട്ടികൾ പരീക്ഷയെഴുതിയതിൽ 62 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി,16 കുട്ടികൾ, ഒന്നൊഴികെ മറ്റു വിഷയങ്ങൾക്ക് എ പ്ലസ് നേടി. ഈ 313 കുട്ടികളെയും ഇന്ന് വേദിയിൽ ആദരിച്ചു.
സ്കൂൾ മാനേജർ പ്രെവിഷൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മരിയ മെറീന സിഎം സി അധ്യക്ഷത വഹിച്ചു.കോതമംഗലം ഡി ഇ ഒ മധുസൂധനൻ റ്റി വി മുഖ്യ പ്രഭാഷണം നടത്തി.കോതമംഗലം നഗരസഭ ചെയർമാൻ കെ കെടോമി, നഗരസഭ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻമാരായ അഡ്വ.ജോസ് വർഗീസ്,കെ വി തോമസ്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്മരിയ, എച്ച് എം സിസ്റ്റർ റിനി മരിയ, പി റ്റി എ പ്രസിഡൻ്റ് സോണി മാത്യു പാമ്പക്കൽ, കുമാരി അർച്ചന എം നമ്പ്യാർ, കുമാരി ആൻ തേരേസ് ബിജു സംസാരിച്ചു.