കോതമംഗലം : കഴിഞ്ഞ ഏഴു വർഷമായി മുടങ്ങാതെ നടന്നു വരുന്ന എൻ്റെ നാട് എഡ്യുകെയർ അവാർഡും, പ്രതിഭാ സംഗമവും അഭിനന്ദനാർഹമെന്ന് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എം.പി. ജോസഫ് ഐ. എ. എസ് അഭിപ്രായപ്പെട്ടു. കോതമംഗലം നിയോജക മണ്ഡലത്തിലെ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളേയും , മികവ് പുലർത്തിയ സ്കൂളുകളേയും ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . എൻ്റെ നാട് ചെയർമാൻ ഷിബു തെക്കുപുറം അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം മിയ ജോർജ്ജ് മുഖ്യാതിഥി ആയിരുന്നു .വിവിധ കാറ്റഗറികളിലായി തിരഞ്ഞെടുക്കപ്പെട്ട എയ്ഡഡ്, അൺ എയ്ഡഡ് , ഗവൺമെൻ്റ് സ്കൂളുകൾ ഉൾപ്പെടെ പതിനഞ്ചോളം സ്കൂളുകൾക്കും അവാർഡുകൾ നൽകി ആദരിച്ചു.എസ് എസ് എൽസിക്ക് ഏറ്റവും കൂടുതൽ എ + നേടിയ വിദ്യാലയമായി കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.കോതമംഗലം നിയോജക മണ്ഡലത്തിൽ +2 വിന് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാലയങ്ങളായ മാർ ഏലിയാസ് എച്ച് .എസ് . എസ് കോട്ടപ്പടിയും, മാർ ബേസിൽ എച്ച്.എസ്. എസ് കോതമംഗലവും പുരസ്‌കാരം ഏറ്റുവാങ്ങി.
ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ കുട്ടികൾക്ക് ഒരുക്കിയ സ്കൂളിനുള്ള ടി.എം ജേക്കബ്ബ് പുരസ്കാരം ശോഭന പബ്ലിക് സ്കൂൾ കോതമംഗലവും ,ഏറ്റവും മികച്ച കായിക വിദ്യാലയത്തിനുള്ള മിൽഖാ സിംങ്ങ് അവാർഡ് മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ കോതമംഗലവും, ഏറ്റവും മികച്ച കമ്പ്യൂട്ടർ ലാബിനുള്ള പുരസ്കാരം സെൻ്റ് സ്റ്റീഫൻസ് എച്ച് എസ് എസ് കീരംപാറയും ഏറ്റുവാങ്ങി . ഏറ്റവും മികച്ച സയൻസ് ലാബിനുള്ള പുരസ്കാരം- സെൻ്റ് ജോൺസ് എച്ച് എസ് എസ് , കവളങ്ങാടും, മികച്ച സാമൂഹി സേവനത്തിനുള്ള വിദ്യാലയം- (വിനോബ ഭാവേ )ഫാദർ ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പുതുപ്പാടിയും കരസ്ഥമാക്കി . ഏറ്റവും മികച്ച സ്കൂൾ ലൈബ്രറി (പ്രി.എൻ. പണിക്കർ പുരസ്കാരം)- ജി എച്ച് എസ് എസ് നേര്യമംഗലം. ഏറ്റവും മികച്ച ശിശു സൗഹ്യദ വിദ്യാലയം( ചാച്ചാജി അവാർഡ്)-ഗവ:എൽ പി സ്കൂൾ , വെണ്ടുവഴി.ഗവ: തലത്തിൽ പ്ലസ്ടുവിനും എസ്.എസ് എൽ സി യ്ക്കും ഫുൾ എ പ്ലസ് നേടിയ മികച്ച വിദ്യാലയം -ഗവൺമെൻ്റ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ, ചെറുവട്ടൂർ. ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയം (ഹരിത പ്രഭ അവാർഡ്)-ഗവൺമെൻ് യു.പി സ്കൂൾ, പിണ്ടിമന എന്നീ സ്കൂളുകൾ തിരഞ്ഞെടുക്കപ്പെട്ടു .പ്രൊഫ. കെ.എം. കുര്യാക്കോസ്, ഡാമി പോൾ, ബിജി ഷിബു, സി.കെ. സത്യൻ, ജോഷി പൊട്ടയ്ക്കൽ,കെ.പി. കുര്യാക്കോസ്, ജോർജ് അമ്പാട്ട്, സി.ജെ.എൽദോസ് , പി.എ.പാദുഷ, ജോഷി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.