പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ 2022 – 23 ആസ്തി വികസന പദ്ധതി ഫണ്ട് ഉപയോഗിച്ച് എം.എൽ.എ യുടെ ഇൻസ്പെയർ വിദ്യാഭ്യാസ പദ്ധതി പ്രകാരം പുല്ലുവഴി ഗവൺമെൻറ് എൽപി സ്കൂളിന് അനുവദിച്ച സ്കൂൾ ബസ് കൈമാറി. 24 ലക്ഷം രൂപ രൂപ വരുന്ന മഹേന്ദ്രയുടെ 22 സീറ്റ് സ്കൂൾ ബസ് ആണ് അനുവദിച്ചത്. ദൂര സ്ഥലങ്ങളിൽ നിന്ന് പുല്ലുവഴി ഗവ. എൽപി സ്കൂളിൽ പഠിക്കുന്ന കുട്ടികൾ നേരിടുന്ന യാത്ര ദുരിതത്തിന് പരിഹരമായി. വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ ‘സേഫ് സ്‌കൂള്‍ ബസ്’ എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് അത്യാധുനിക രീതിയിളുള്ള ബസ്സാണ് അനുവദിച്ചതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. സ്കൂൾ വിദ്യാർത്ഥികളോടൊപ്പം എംഎൽഎയും ജനപ്രതിനിധികളും കന്നി യാത്രയിൽ പങ്കാളികളായി. തുടർന്ന് എംഎൽഎ സ്കൂൾ അധികൃതർക്ക് താക്കോൽ കൈമാറി.
രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ റ്റി അജിത് കുമാർ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക മുരളീധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈമി വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപാ ജോയ്, ബ്ലോക്ക് മെമ്പർ ബീന ഗോപിനാഥ്, വാർഡ് മെമ്പർമാരായ ജോയി പൂണേലി, സ്മിത അനിൽകുമാർ, മാത്യൂസ് ജോസ് തരകൻ, ടിൻസി ബാബു, മിനി നാരായണൻകുട്ടി, സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ പി എം, മുൻ പിറ്റിഎ പ്രസിഡന്റ് പോൾസൺ പുല്ലുവഴി, പിറ്റിഎ വൈസ് പ്രസിഡന്റ് ആതിര ഷിബിൻ , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി പി എൽദോസ്, ഐസക് തുരുത്തിയിൽ, കെ വി ജെയ്സൺ, കെ വി എൽദോ തുടങ്ങിയവർ പങ്കെടുത്തു.