മൂവാറ്റുപുഴ: മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.
മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പെട്ട് കാണാതായ പാലക്കാട് ചിറ്റൂര്‍ സ്വദേശി കാമത്ത് ശ്രീമിത്രുവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 7.30 ഓടെ കാവുപടിയില്‍ നിന്ന് കണ്ടെത്തിയത്. മൂവാറ്റുപുഴ – തൊടുപുഴ റോഡില്‍ നിര്‍മ്മല ഹോസ്റ്റല്‍ ജംഗ്ഷന് സമീപം പുഴയോര റോഡിലുള്ള കടത്ത് കടവില്‍ നിന്ന് ശനിയാഴ്ച വൈകിട്ട് 4.30ഓടെയാണ് ശ്രീമിത്രുവിനെ കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം കടവില്‍ കുളിക്കാനിറങ്ങിയ ശ്രീമിത്രു ഒഴുക്കില്‍പെടുകയായിരുന്നു. അക്കരയ്ക്ക് നീന്തുന്നതിനിടെ തളര്‍ന്ന് മുങ്ങിപ്പോവുകയായിരുന്ന ശ്രീമിത്രുവിനെ കൈപിടിച്ച് രക്ഷിക്കാന്‍ കൂട്ടുകാര്‍ ശ്രമിച്ചെങ്കിലും വഴുതിപ്പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും, നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനോടൊപ്പം മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചിരുന്നു.
എന്നാല്‍ ഫയര്‍ഫോഴ്‌സിന്റെയും,സ്‌കൂബ സംഘത്തിന്റെയും നേതൃത്വത്തിലുള്ള മണിക്കൂറുകള്‍ നീണ്ട തിരച്ചിലിലും ശ്രീമിത്രുവനെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ഇന്നെലെ തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ഇന്ന് നാട്ടുകാരാണ് കടത്ത് കടവില്‍ നിന്ന് മുക്കാല്‍ കിലോമീറ്റര്‍ താഴെയുള്ള കാവുംപടിയിലൂടെ മൃതദേഹം ഒഴുകിവരുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴസും ചേര്‍ന്ന് മൃതദേഹം കരയ്ക്കെത്തിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട്നല്‍കും. നഗരത്തിലെ സ്വകാര്യ കോളേജിലെ ജര്‍മ്മന്‍ ഭാഷ വിദ്യാര്‍ത്ഥിയാണ് കൃഷ്ണന്‍ – സുസ്മിത ദമ്പതികളുടെ മകന്‍ ശ്രീമിത്രു. ഹോസ്റ്റലിലുള്ള സുഹൃത്തുക്കള്‍ക്കൊപ്പം ശ്രീമിത്രു പുഴയില്‍ കുളിക്കാനെത്തുന്നത് പതിവായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.