കോതമംഗലം : ഇറച്ചി കോഴി വില ഗണ്യമായി ഉയർന്ന് 163 ലെത്തി. വേനല്‍ചൂട് കടുത്തതോടെയാണ് ഇറച്ചികോഴിയുടെ വില ഉയര്‍ന്നുതുടങ്ങിയത്.പുതിയ റിക്കോര്‍ഡിലേക്കാണ് വില കുതിച്ചുകൊണ്ടിരിക്കുന്നത്.ചൂടുമൂലം ഫാമുകളില്‍ ഉല്പാദനം കുറഞ്ഞതാണ് വില വര്‍ദ്ധനവിന് പ്രധാനകാരണം.അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള കോഴിവരവില്‍ ഗണ്യമായി കുറവുണ്ടായിട്ടുണ്ട്.കോഴികുഞ്ഞുങ്ങളുടേയും തീറ്റയുടേയുമെല്ലാം വിലകൂടിയതോടെ നാട്ടിന്‍പുറങ്ങളിലെ ചെറുകിട ഫാമുകള്‍ പ്രവര്‍ത്തനം നിറുത്തിയതും ഉല്പാദനകുറവിന് മറ്റൊരു കാരണമാണ്.വിവാഹ, ആദ്യകുർബാന സീസണ്‍ ആയതോടെ ഉപഭോഗം വര്‍ദ്ധിച്ചതും വില വര്‍ദ്ധനവിന് അനൂകൂല സാഹചര്യമൊരുക്കി.
സാധാരണ ഉപഭോക്താക്കള്‍ക്ക് പുറമെ ഹോട്ടല്‍നടത്തിപ്പുകാരും കാറ്ററിംഗ് സര്‍വ്വീസുകാരുമെല്ലാം കോഴിവില വര്‍ദ്ധിച്ചതിന്റെ പ്രത്യാഘാതം നേരിടുന്നുണ്ട്.വിലയില്‍ ഏകീകരണമില്ലാത്തതാണ് ഉപഭോക്താക്കള്‍ നേരിടുന്ന ഒരു പ്രശ്‌നം.ഓരോ സ്ഥലങ്ങളിലും ഓരോ കടകളിലും വ്യത്യസ്ത വില്‍പ്പനവിലയാണെങ്കിലും എല്ലാദിവസവും വര്‍ദ്ധനവുണ്ടാകുന്നതില്‍ വ്യത്യാസമില്ല.കോതമംഗലം ടൗണില്‍ 150 മുതല്‍ 163 രൂപവരെയാണ് ഒരു കിലോ ഇറച്ചികോഴിയുടെ വില.പന്നി വില വർദ്ധിച്ചതോടെ ഇറച്ചിവില്‍പ്പനയിലെ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്.നിരവധി ഫാമുകള്‍ അടച്ചുപൂട്ടിയതും അയല്‍സംസ്ഥാനങ്ങളില്‍നി്ന്നും പന്നിവരവ് കുറഞ്ഞതുമൂലവും ഉണ്ടായ വില വര്‍ദ്ധനവാണ് ഈ മേഖലയിലും തിരിച്ചടിയായത്.ഭൂരിപക്ഷം കടകളിലും പന്നി ഇറച്ചി വിൽപ്പന നിറുത്തിവച്ചിട്ട് മാസങ്ങളായി.വിലവര്‍ദ്ധനവുമൂലം ആവശ്യക്കാരും ഗണ്യമായി കുറഞ്ഞു.