കോതമംഗലം:വേനല്‍മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലില്‍ കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കൃഷ്ണപുരം കോളനിയിലെ നാല് വീടുകള്‍ക്ക് കേടുപാടുകൾ സംഭവിച്ചു.ആള അപായമില്ല. . വ്യാഴാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിലാണ് വീടുകൾക്ക് ആഘാതമേൽപ്പിച്ചത്. കോളനിയിലെ പാറക്കല്‍ വല്‍സ, തണ്ടേക്കുടി മണി , ചൂരക്കോടന്‍ മറിയക്കുട്ടി ,നിരപ്പേല്‍ ബിനു എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.ഇതിൽ പാറക്കല്‍ വല്‍സയുടെ വീട് ഭാഗീകമായി തകര്‍ന്നു. അടുക്കളയിലും ഒരു മുറിയിലും ടോയ്‌ലറ്റിലുമാണ് തകര്‍ച്ചയുണ്ടായിട്ടുളളത്.അടുക്കള ഭാഗത്തെ തറ പൊട്ടിച്ചിതറിയിട്ടുണ്ട്.ഭിത്തിക്കും വിള്ളലുണ്ടായി.ഇല്ക്ടിക് വയറിഗ് പൂര്‍ണ്ണമായി തകര്‍ന്നു.ഫ്രിഡ്ജ്,റ്റി.വി.എന്നിവ ഉള്‍പ്പടെയുള്ള വൈദ്യുതി ഉപകരണങ്ങളും നശിച്ചു.
ഇടിമിന്നലിന്റെ ആഘാതത്തില്‍ വീട്ടുപകരണങ്ങളടക്കം തെറിച്ചുപോയി.മിന്നലുണ്ടായപ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.അതുകൊണ്ട് മാത്രമാണ് ആളപായം ഒഴിവായത്.വത്സ പണിക്ക് പോയിരിക്കുകയായിരുന്നു. സമീപത്തെ മറ്റ് മൂന്ന് വീടുകള്‍ക്കും മിന്നലേറ്റിട്ടുണ്ട്.ഇലക്ട്രിക് വയറിംഗിനും ഉപകരണങ്ങള്‍ക്കുമാണ് കേടുപാടുണ്ടായിട്ടുള്ളത്.
മറ്റ് വീടുകള്‍ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.വീടുകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികളുണ്ടാകും .റവന്യു ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയിരുന്നു.കെ.എസ്.ഇ.ബി.യും തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.