മൂവാറ്റുപുഴ: രണ്ടാര്‍കരയില്‍ ഒരുകുടുംബത്തിലെ മൂന്ന്പേര്‍ ഒഴുക്കില്‍പെട്ട് ഒരാള്‍ക്ക് ദാരുണാന്ത്യം. കാനംകവല നെടിയന്‍മല കടവില്‍ കുളിക്കാനെത്തിയ കൊച്ചുമക്കള്‍ കണ്‍മുന്നില്‍ മുങ്ങിത്താഴുന്നത്കണ്ട് രക്ഷിക്കാനിറങ്ങയ വല്യമ്മ കിഴക്കേക്കുടിയില്‍ ആമിന (65) ആണ് മരിച്ചത്. ആമിനയുടെ മകന്റെയും, മകളുടെയും മക്കളായ ഫര്‍ഹാ ഫാത്തിമ (12), ഹനാ ഫാത്തിമ (10) എന്നിവര്‍ ആദ്യം ഒഴുക്കില്‍പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ രക്ഷിക്കാനായി കടവിലിറങ്ങിയ ആമിന മുങ്ങിമരിക്കുകയായിരുന്നു. ഇന്ന് രാവിലെ 11ഓടെയാണ് മൂന്ന്പേരും ഒഴുക്കില്‍പെട്ടത്. കടവിലുണ്ടായിരുന്ന മറ്റ് സ്ത്രീകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സമീപത്തെ വീട്ടില്‍ പെയിന്റിംഗ് ജോലിക്കെത്തിയ തൊഴിലാളികളും, നാട്ടുകാരും ചേര്‍ന്ന് ആമിനയെയും,ഫര്‍ഹാ ഫാത്തിമയെയും കരക്ക്കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ആമിനയുടെ ജീവന്‍ രക്ഷിക്കാനായില്ല.
മൂവാറ്റുപുഴ ഫയര്‍ഫോഴ്സെത്തിയാണ് ഹനാ ഫാത്തിമയെ കരക്കെത്തിച്ചത്. അപകടത്തില്‍പെട്ട രണ്ട് കുട്ടികളെയും മൂവാറ്റുപുഴയിലെയും തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി കോലഞ്ചേരിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആമിനയുടെ മൃതദേഹം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അസ്സിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.സി ബിജുമോന്‍, അനീഷ്‌കുമാര്‍, ഷമീര്‍ഖാന്‍, കെ.കെ, രാജു, അയൂബ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഒഴുക്കില്‍പെട്ടതെന്ന് മൂന്ന്പേരാണെന്ന് അറിയില്ലായിരുന്നെന്നും, രണ്ട്്പേരെയാണ് ആദ്യം രക്ഷപെടുത്തിയതെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു. അപകടകാരണം വ്യക്തമല്ല.