Connect with us

Hi, what are you looking for?

NEWS

കോതമംഗലം എം. എ. കോളേജിന് ഫാ. ജോയി പീണിക്കപറമ്പിൽ പുരസ്‌കാരം

m.a college kothamangalam

കോതമംഗലം : കായിക ലോകത്ത് മിന്നിത്തിളങ്ങുന്ന കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് ദേശീയ അവാർഡ്.2022 -23 അധ്യയനവർഷത്തെ കായിക നേട്ടങ്ങളും, കായികമേഖലയിലെ സംഭാവനകളും മുൻനിർത്തിക്കൊണ്ട് ഏറ്റവും മികച്ച സ്പോർട്സ് പ്രമോട്ടിങ് കോളേജിനുള്ള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഫാ. ജോയി പീണിക്കപറമ്പിൽ ദേശീയ അവാർഡിനാണ് മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ് ) അർഹമായത് . കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളുടെ കായിക ചരിത്രത്തിൽ 24 അന്തർദേശീയ താരങ്ങളും 500 ൽ പരം ദേശീയ മെഡലുകളും എം എ കോളേജിന് സ്വന്തമാണ്. 13 സംസ്ഥാനതല ഇവന്റുകൾ 2022- 23-ൽ മാർ അത്തനേഷ്യസ് കോളേജിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു .

കൂടാതെ മൂന്ന് സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ ഒന്നാം സ്ഥാനവും, ഏഴു യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പുകളിൽ ചാമ്പ്യൻ പട്ടവും കരസ്ഥമാക്കി. ഈ നേട്ടങ്ങളാണ് അവാർഡിന് കോളേജിനെ അർഹമാക്കിയത് . അത്‌ലറ്റിക്സ്, ഫുട്ബോൾ, സ്വിമ്മിംഗ്, ആർച്ചറി, പവർ ലിഫ്റ്റിങ് എന്നീ ഇനങ്ങളിലാണ് കോളേജിന് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത്. 2021 – 22 കാലയളവിലെ ഏറ്റവും മികച്ച കായിക നേട്ടങ്ങൾക്കുള്ള എംജി സർവ്വകലാശാല അവാർഡും മാർ അത്തനേഷ്യസ് കോളേജ് കരസ്ഥമാക്കിയിരുന്നു. ഈ 26 ന് ക്രൈസ്റ്റ് കോളേജ് ക്യാമ്പസിൽ വച്ച് നടക്കുന്ന ചടങ്ങിൽ,ബെംഗളൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറും,പ്രതിരോധ മന്ത്രാലയം ദേശീയ കേഡറ്റ് കോർപ്‌സിലെ കേണൽ കമാൻഡന്റുമായ ഡോ. ഫാ. എബ്രഹാം വെട്ടിയാങ്കൽ മാണി പുരസ്കാരം നൽകും. നേട്ടങ്ങൾക്ക് പിന്നിൽ പ്രയത്നിച്ച പരിശീലകരെയും, കായികതാരങ്ങളെയും കായിക വിഭാഗത്തെയും കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ എന്നിവർ അഭിനന്ദിച്ചു.

You May Also Like

NEWS

പിണ്ടിമന:  പഞ്ചായത്ത് പത്താം വാർഡിലെ അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്ക് ,എറണാകുളം ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ആർ സി പ്രേം ഭാസ് ,ടൂറിസം പ്രൊജക്ട് എഞ്ചിനിയർ എസ് ശ്രീജ, ടൂറിസം പ്രൊമോഷൻ...

NEWS

കോതമംഗലം: ജില്ലയിൽ പലയിടങ്ങളിലും ഭയാനകാംവിധത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച സാഹചര്യത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ മഞ്ഞപ്പിത്ത മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തൊട്ടടുത്ത വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് കോട്ടപ്പടിയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. ഒരു മഞ്ഞപ്പിത്ത കേസ്...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശുചീകരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്...

NEWS

എറണാകുളം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി എന്ന രീതിയില്‍ നേറ്റിവിറ്റി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ധാരാളം അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്ലസ് വണ്‍ പ്രവേശനത്തിന്...