കോതമംഗലം : കൈകാലുകൾ ബന്ധി ച്ച് വേമ്പനാട്ട് കായൽ നീന്തി കടന്ന് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ഇടം നേടിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അസ്ഫര്‍ ദിയാനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബ് നീന്തൽ കേന്ദ്രത്തിന്റെ പരിശീലകന്‍ ബിജു തങ്കപ്പന്റെ ശിക്ഷണത്തിലാണ് നീന്തൽ ആരംഭിച്ചത്. രാവിലെ 8 മണിക്ക് ആലപ്പുഴ ചേര്‍ത്തല വടക്കുംകര അമ്പലക്കടവില്‍ നിന്ന് നീന്തല്‍ ആരംഭിച്ച് കോട്ടയം വൈക്കം ബീച്ച് വരെയുള്ള 7 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാക്കിയാണ് റെക്കോർഡ് കരസ്ഥമാക്കിയത്.
കഴിഞ്ഞ 5 മാസമായി കൈകള്‍ ബന്ധിച്ച് മുവാറ്റുപുഴ മാന്‍ അമീന്‍ ആറ്റിലാണ് പ രിശീലനം നടത്തുന്നത്. കോതമംഗലം വെള്ളക്കാമറ്റം സ്വദേശിയായ അമീന്‍- ബിനില ദമ്പതികളുടെ മകനാണ്.തൊടുപുഴ ദി വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ഥിയാണ്. ജന പ്രതിനിധികളും,കുടുംബാംഗങ്ങളും, സാമൂഹിക- -രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ ഉൾപ്പെടെ പങ്കെടുത്തു.