കോതമംഗലം : ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. ജോയ്സ് ജോർജിൻ്റെ വിജയത്തിനായി അഖിലേന്ത്യാ കിസാൻ സഭ ( എ ഐ കെ എസ് ) കോതമംഗലം മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ കോതമംഗലം കെ എ സൈനുദ്ദീൻ സ്മാരക ഹാളിൽ നടത്തി. കൺവെൻഷൻ കിസാൻ സഭ സംസ്ഥാന കൗൺസിൽ അംഗം റ്റി എം ഹാരിസ് ഉദ്ഘാടനം ചെയ്തു.
ലോകസഭ തെരഞ്ഞെടുപ്പിലെ ജനവിധി എൽ ഡി എഫ് സർക്കാരിന്റെ കർഷക ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാകുമെന്ന് അഖിലേന്ത്യ കിസാൻ സഭ സംസ്ഥാനകമ്മിറ്റിയംഗം ടി എം ഹാരിസ് പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായ കിസാൻസഭ സംഘടിപ്പിച്ച മണ്ഡലം തല തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ കർഷകരെ തകർക്കാൻ നീക്കം നടത്തുമ്പോൾ കർഷകക്ഷേമത്തിനായ് വിവിധ പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാന സർക്കാ രിന് കഴിഞ്ഞെന്നും അദേഹം കൂട്ടിചേർത്തു.
മണ്ഡലം പ്രസിഡൻ്റ് ജോയി അറമ്പൻ കുടി അദ്ധ്യക്ഷത വഹിച്ചു.
സി പി ഐ മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി, കിസാൻസഭാമണ്ഡലം സെക്രട്ടറി എം എസ് അലിയാർ ,ജില്ലാ കമ്മറ്റി അംഗം എം ഐ കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ഗീതാ രാജേന്ദ്രൻ സ്വാഗതവും ജോസ് സേവ്യർ നന്ദിയും പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിറ്റി മണ്ഡലം ഭാരവാഹികളായി
എം ഐ കുര്യാക്കോസ് (രക്ഷാധികാരി) ,ജോയി അറമ്പൻ കുടി (ചെയർമാൻ), പി എം നൗഷാദ് (വൈസ് ചെയർമാൻ ) ,എം എസ് അലിയാർ (കൺവീനർ),തോമച്ചൻ ചാക്കോച്ചൻ (ജോയിൻ്റ് കൺവീനർ) ,കെ എ സൈനുദ്ദീൻ (ട്രഷറർ) എന്നിവരേയും അൻപത്തിയൊന്ന അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. മണ്ഡലം കമ്മറ്റി അംഗങ്ങൾ, മേഘല കമ്മറ്റി പ്രസിഡൻ്റ്, സെക്രട്ടറിമാർ ,പ്രാദേശിക സഭ പ്രസിഡൻ്റ് ,സെക്രട്ടറിമാർ, എ ഡി സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.