മൂവാറ്റുപുഴ: മൂവാറ്റുപുഴ റവന്യൂ ഡിവിഷന് കീഴില്‍ വരുന്ന കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട് താലൂക്കുകളിലെ 1054 പേര്‍ക്ക് ഭൂമി തരം മാറ്റി ഉത്തരവുകള്‍ കൈമാറി. മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ നടന്ന ഭൂമി തരം മാറ്റം അദാലത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ജോളി ജോസഫ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കുന്നത്തുനാട്ടില്‍ 520 പേര്‍ക്കും മൂവാറ്റുപുഴയില്‍ 348 പേര്‍ക്കും കോതമംഗലത്ത് 186 പേര്‍ക്കുമാണ് ഉത്തരവ് ലഭ്യമാക്കിയത്.
2023 ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി ഫോം നമ്പര്‍ ആറില്‍ നല്‍കിയ 2540 അപേക്ഷകളാണ് മുവാറ്റുപുഴ ആര്‍ഡിഒ ഓഫീസിന് കീഴില്‍ പരിഗണിച്ചത്. ഫോം നമ്പര്‍ ആറില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് കുന്നത്തുനാട് താലൂക്കിലാണ്. 1008 അപേക്ഷകള്‍. മൂവാറ്റുപുഴ താലൂക്കില്‍ 990 അപേക്ഷകളും കോതമംഗലത്ത് 542 അപേക്ഷകളും ലഭിച്ചു.
ഉദ്യോഗസ്ഥര്‍ ജനുവരി 7 മുതല്‍ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്താണ് അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കിയത്. ആര്‍ഡിഒ, അഞ്ച് ജൂനിയര്‍ സൂപ്രണ്ടുമാര്‍, 13 ക്ലര്‍ക്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അപേക്ഷകള്‍ തീര്‍പ്പാക്കുന്ന ജോലി നടത്തിയത്. സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി 13 കൗണ്ടറുകള്‍ ക്രമീകരിച്ചിരുന്നു.
ചടങ്ങില്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ ഷൈജു പി. ജേക്കബ് അധ്യക്ഷത വഹിച്ചു, തഹസില്‍ദാര്‍മാരായ കെ.എം ജോസ്‌കുട്ടി, എ.എന്‍ ഗോപകുമാര്‍, ജെ.താജുദ്ദീന്‍, റേച്ചല്‍ കെ. വര്‍ഗീസ്, ജോര്‍ജ്് ജോസഫ്, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.