Connect with us

Hi, what are you looking for?

SPORTS

കൈകൾകെട്ടി വേമ്പനാട്ട് കായൽ നീന്തിക്കയറാനൊരുങ്ങി അഭിനന്ദ്


കോതമംഗലം :കൈകൾ കെട്ടി വേമ്പനാട്ട് കായലിന്റെ ആഴമേറിയ ഏഴു കിലോമീറ്ററോളം ദൂരം നീന്തിക്കടക്കാനൊ രുങ്ങുകയാണ് പന്ത്രണ്ടുകാരനായ വിദ്യാർഥി. ഈ വരുന്ന 10 ആം തീയതി ശനിയാഴ്ച നടക്കുന്ന അതിസാഹസികമായ നീന്തലിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കോഡ്സിൽ ഇടംപിടിക്കാനുള്ള ഒരുക്കത്തിലാണ് പെരുമ്പാവൂർ ഗ്രീൻവാലി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയായ അഭിനന്ദ് ഉമേഷ്. ഒരു വർഷം മുമ്പാണ് കോതമംഗലത്ത് അഭിനന്ദ് നീന്തൽ പരിശീലനം തുടങ്ങിയത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലിൽ മികച്ച പ്രകടനം കാഴ്ചവച്ചുതുടങ്ങിയ അഭിനന്ദിനെ കൂടുതൽ ഉന്നതിയിലെത്തിക്കണമെന്ന് പരിശീലകനും വേൾഡ് റെക്കോഡ് ജേതാവുമായ ബിജു തങ്കപ്പന് താല്പര്യം തോന്നുകയായിരുന്നു . മാതാപിതാക്കളായ പെരുമ്പാവൂർ പട്ടാൽ ഉമേഷ് ഭവനിൽ ഉമേഷ് ഉണ്ണിക്കൃഷ്ണന്റേയും ദിവ്യ ഉമേഷിന്റെയും പിന്തുണയും കൂടിയായപ്പോൾ കാര്യങ്ങൾ എളുപ്പമായി. വളരെ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് അഭിനന്ദ് ഉമേഷ്‌ പരിശീലനം പൂർത്തിയാക്കിയത്‌.

വേമ്പനാട് കായലിന്റെ ആലപ്പുഴ അമ്പലക്കടവ് വടക്കുംകരയിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് അഭിനന്ദ് കൈകൾ കെട്ടി നീന്താനൊരുങ്ങുന്നത്. വേമ്പനാട് കായലിന്റെ ഏറ്റവും വീതിയേറിയ ഭാഗമാണ് അമ്പലക്കടവ്-വൈക്കം പ്രദേശം. ആദ്യമായിട്ടാണ് ഏഴ് കിലോമീറ്റർ കായൽ ദൂരം ഇരുകൈകളും കെട്ടി നീന്തി റെക്കോർഡ് ഇടാൻ ശ്രമിക്കുന്നത് . ഇതുവരെയുള്ള റെക്കോഡ് 4.5 കിലോമീറ്റർ വരെയാണ്. അഭിനന്ദിന് പിന്തുണയുമായി ഗ്രീൻവാലി സ്കൂൾ പിന്നിലുണ്ട്. ഒപ്പം സാംസ്ക്കാരിക-സാമൂഹിക മണ്ഡലങ്ങളിലെ അനേകരും. ചലച്ചിത്ര നടന്മാരടക്കം നിരവധിപേർ നവമാധ്യമങ്ങളിലൂടെയും മറ്റും അഭിനന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വേമ്പനാട്ട് കായൽ നിന്തികയറി റെക്കോർഡിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന പതിമൂന്നാമത്തെ താരമാണ് അഭിനന്ദ് ഉമേഷ്‌.

ഇനിയും വരുന്ന മൂന്ന് മാസങ്ങളിൽ പതിനഞ്ചു റെക്കോർഡുകൾ പൂർത്തികരിച്ച് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബ് .2021നവംബർ മാസമാണ് അനന്ദദർശൻ തവണക്കടവിലേക്ക് നീന്തിക്കയറി റെക്കോടുകൾക്ക് തുടക്കം കുറിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ അഭിനന്ദ് ഉമേഷ്‌ രണ്ടുമണിക്കൂർ കൊണ്ട് നീന്തിക്കടക്കുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ ഷിഹാബ് കെ സൈനു പറഞ്ഞു.

ചിത്രം : അഭിനന്ദ് ഉമേഷ്‌

You May Also Like

NEWS

കോതമംഗലം : പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ കോതമംഗലം സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂളിലെത്തി വിദ്യാർത്ഥികളെയും,സ്കൂൾ അധികൃതരെയും ആന്റണി ജോൺ എം എൽ എ അനുമോദിച്ചു. മുനിസിപ്പൽ സ്റ്റാൻഡിങ്...

NEWS

കോതമംഗലം: നെല്ലിമറ്റത്ത് ട്രിപ്പിള്‍ സഹോദരികള്‍ക്ക് ട്രിപ്പിള്‍ ഫുള്‍ എ പ്ലസ്. കോതമംഗലം സെന്റ് ജോര്‍ജ്ജ് ഹൈസ്‌ക്കൂളില്‍ നിന്നും എസ് എസ്എല്‍സി പരീക്ഷയെഴുതിയ നെല്ലിമറ്റം വാളാച്ചിറ കരയില്‍ തട്ടായത്ത് (മൂലയില്‍) സിദ്ധിഖ് – ഖദീജ...

CRIME

പെരുമ്പാവൂർ: 16 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. ഒഡീഷാ ഗജാപതി അനുഗഞ്ച് സ്വദേശി സൂരജ് ബീറ (26) യെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ജില്ലാ പോലീസ്...

NEWS

കോതമംഗലം : കോതമംഗലം ബ്ലോക്ക്‌ ഓഫീസിന് സമീപം അക്രമികൾ തകർത്ത വീട് ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.തേനിങ്കൽ ടി സി വർഗീസിൻ്റെ തറവാട് വീടാണ് കഴിഞ്ഞ ദിവസം രാത്രി അക്രമികൾ...