കോതമംഗലം : കുട്ടമ്പുഴ സർവീസ് സഹകരണ ബാങ്കിന്റെ നിക്ഷേപ സമാഹരണ യജ്ഞം 2024 സംഘടിപ്പിച്ചു.സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 44-)മത് നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി നടന്ന നിക്ഷേപം സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.ചടങ്ങിൽ കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ കെ ശിവൻ അധ്യക്ഷത വഹിച്ചു.ഡയറക്ടർ ബോർഡ് അംഗം ആന്റണി ഉലഹന്നാൻ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, കോതമംഗലം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) കെ സുനിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മിനി മനോഹരൻ ,ഗ്രാമ പഞ്ചായത്ത് മെമ്പർമ്മാരായ ഷീല രാജീവ്,ഡെയ്സി ജോയി, ബിനേഷ് നാരായണൻ, ശ്രീജ ബിജു, റ്റി സി ജോയി, കെ റ്റി പൊന്നച്ചൻ , വി വി ജോണി , കെ ജെ ജോസ്,അജേഷ് ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
