കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ്(ഓട്ടോണോമസ് )കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട്.കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്ത,
താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ജനുവരി 15 തിങ്കളാഴ്ച രാവിലെ 10 ന് എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറിയുടെ കാര്യാലയത്തിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു
