പെരുമ്പാവൂർ: ചരിത്ര പ്രാധാന്യമുള്ള പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ച് നവ കേരള സദസ്സ് നടത്തുവാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ഗവൺമെന്റിനോട് എൽദോസ് എംഎൽഎ ആവശ്യപ്പെട്ടു .ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ ഇന്ത്യയുടെ നിരവധി പ്രധാനമന്ത്രിമാർ അടക്കം പലരും വന്ന് കടന്നു പോയപ്പോൾ ഉപയോഗിച്ചിരുന്ന കവാടം തന്നെയാണ് ഇപ്പോഴും ഉള്ളത്.സ്കൂളിൻറെ ഗ്രൗണ്ട് മതിൽ പൊളിക്കാതെ തന്നെ ഉപയോഗിക്കാം എന്നിരിക്കെ മതിൽ പിന്നീട് ആര് പുതുക്കി പണിയും എന്ന് വ്യക്തമാക്കാതെ മതിൽ പൊളിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .
മുൻസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ്, മുൻസിപ്പൽ കൗൺസിലർ രാമകൃഷ്ണൻ,അരുൺ കുമാർ കെ സി, മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി അവറാച്ചൻ, ഒ ദേവസ്യ, കെ പി വർഗീസ്, ഷാജി സലിം, ജോഷി തോമസ്, ബിനോയ് അരീക്കൽ, പി കെ മുഹമ്മദ് കുഞ്ഞ്, പിശശി,പി എൻ സുകുമാരൻ, ജോയ് പൂണെലി ,ജെലിൻ രാജൻ, ബേസിൽ കളരിക്കൽ, നകുൽ ബോസ്, മാത്യൂസ് കാക്കൂരാൻ തുടങ്ങിയവർ പങ്കെടുത്തു.
