പല്ലാരിമംഗലം: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്ന് പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ അടിവാട് അയ്യപ്പൻപടി റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ആന്റണി ജോൺ എംഎൽഎയുടെ പ്രദേശിക വികസനഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയിരുന്ന റോഡാണ് ഇരുപതടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞുവീണ് അപകടാവസ്ഥയിലായത്. പതിനഞ്ചോളം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തേക്കുള്ള ഏക സഞ്ചാരമാർഗ്ഗമാണ് ഈ റോഡ്. മണ്ണുറോഡായിരിക്കെ സമീപവാസി ഇരുപതടി താഴ്ചയിൽ അശാസ്ത്രീയമായി മണ്ണെടുത്തതാണ് റോഡിന്റെ ഇന്നത്തെ അപകടാവസ്ഥക്ക് പ്രധാന കാരണം. സംരക്ഷണഭിത്തി പുനർ നിർമ്മിക്കുന്നതിനായി
എംഎൽഎ മൂന്ന് ലക്ഷംരൂപ അനുവദിക്കാമെന്നറിയിച്ചിട്ടുണ്ടെന്നും അടിയന്തിരമായി നടപടിക്രമങ്ങൾ പൂത്തികരിച്ച് സംരക്ഷണഭിത്തി നിർമ്മാണം ആരംഭിക്കുമെന്നും പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് പറഞ്ഞു.
