കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഉടമസ്ഥതയിൽ കോഴിപ്പിള്ളി ചക്കാലക്കുടിയിലുള്ള യൽദോ മോർ ബസേലിയോസ് ചാപ്പലിൽ 20-ാം വാർഷീക പെരുന്നാളും തിരുശേഷിപ്പ് സ്ഥാപനത്തിന്റെ വാർഷികവും 2023 സെപ്തംബർ 19, 20 തീയതികളിൽ നടത്തപ്പെടും. 338 വർഷങ്ങൾക്ക് മുമ്പ് എ.ഡി. 1685 ൽ മലങ്കരയിൽ വന്ന 92 വയസ്സുള്ള യൽദോ മാർ ബസ്സേലിയോസ് ബാവ പള്ളിവാസലിൽ നിന്നും കാൽനടയായി ചക്കാലക്കുടിയിൽ എത്തിച്ചേരുകയും അവിടെ വച്ച് ചക്കാല നായരെ കാണുകയും ബാവ അത്ഭുതം പ്രവർത്തിക്കുകയും ചെയ്തതായി ചരിത്രം സാക്ഷിക്കുന്നു. ചക്കാല നായരാണ് ബാവയെ ചെറിയ പള്ളിയിലേക്ക് ആനയിച്ചത്.
2023 സെപ്തംബർ 19 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് വികാരി ഫാ.ജോസ് പരത്തുവയലിൽ കൊടിയേറ്റും. തുടർന്ന് 7 മണിക്ക് ശേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും കോതമംഗലം മേഖല മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനിയുടെ സഹകാർമ്മികത്വത്തിലും സന്ധ്യാ നമസ്കാരം, പെരുന്നാൾ സന്ദേശം ആശീർവ്വാദം തമുക്ക് നേർച്ച എന്നിവ ഉണ്ടായിരിക്കും.
20-ാം തീയതി ബുധനാഴ്ച രാവിലെ 7.15 ന് പ്രഭാത നമസ്കാരം,8 മണിക്ക് വി. മൂന്നിന്മേൽ കുർബ്ബാന അഭി. ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ, പെരുന്നാൾ സന്ദേശം, പ്രദക്ഷിണം കോഴിപ്പിള്ളിയിലുള്ള മോർ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള കുരിശിങ്കലേക്ക് , ആശീർവ്വാദം, നേർച്ചസദ്യ എന്നിവ ഉണ്ടായിരിക്കും എന്ന് മാർ തോമ ചെറി പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ ട്രസ്റ്റിമാരായ അഡ്വ.സി.ഐ. ബേബി ചുണ്ടാട്ട്, ബിനോയി തോമസ് മണ്ണൻചേരിൽ എന്നിവർ അറിയിച്ചു.
