Connect with us

Hi, what are you looking for?

CRIME

ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

പോത്താനിക്കാട് : ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഏറാമ്പ്ര ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വാരപ്പെട്ടി പിടവൂർ പഴയൻകോട്ടിൽ വീട്ടിൽ ഷിബു പൗലോസ് (മാല ഷിബു 44) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പല്ലാരിമംഗലം തെക്കെ കവല ഭാഗത്തുള്ള റമീസ് എന്ന ടിപ്പർ ലോറി ഡ്രൈവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പിടവൂർ മൈലാടുംപാറ ഭാഗത്തുള്ള പാറമടയിൽ നിന്നും ടേൺ തെറ്റിച്ച് ടോക്കണെടുത്ത് കരിങ്കൽ ലോഡ് കയറ്റിക്കൊണ്ട് പോകുന്നു എന്നാരോപിച്ചാണ് ആക്രമണം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പാറമടയിൽ നിന്നും ലോഡ് കയറ്റി റമീസ് ഓടിച്ച് പോകുകയായിരുന്ന ലോറി പാറമടയുടെ പ്രവേശന കവാടത്തിൽ വച്ച് ഷിബു തടഞ്ഞ് നിർത്തുകയായിരുന്നു. തുടർന്ന് ഡ്രൈവർ സീറ്റിൽ നിന്നും റമീസിനെ വലിച്ച് താഴെയിട്ട് കരിങ്കല്ലിന് ആക്രമിക്കുകയായിരുന്നു. പോത്തിതിക്കാട്, കുറുപ്പംപടി പോലീസ് സ്‌റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ് ഷിബു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ഷിബിൻ, എസ്.ഐ മാരായ റോജി ജോർജ്ജ്, കെ.റ്റി.സാബു, എ.എസ്.ഐ മാരായ എം.എസ്.മനോജ്, വി.സി.സജി, എസ്.സി.പി.ഒ മാരായ ബിജു, അബ്ദുൽ റഷീദ്, സി.പി.ഒ മാരായ നിയാസുദ്ദീൻ, ദീപു.പി.കൃഷ്ണൻ എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

NEWS

പിണ്ടിമന:  പഞ്ചായത്ത് പത്താം വാർഡിലെ അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്ക് ,എറണാകുളം ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ആർ സി പ്രേം ഭാസ് ,ടൂറിസം പ്രൊജക്ട് എഞ്ചിനിയർ എസ് ശ്രീജ, ടൂറിസം പ്രൊമോഷൻ...

NEWS

കോതമംഗലം: ജില്ലയിൽ പലയിടങ്ങളിലും ഭയാനകാംവിധത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച സാഹചര്യത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ മഞ്ഞപ്പിത്ത മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തൊട്ടടുത്ത വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് കോട്ടപ്പടിയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. ഒരു മഞ്ഞപ്പിത്ത കേസ്...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശുചീകരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്...

NEWS

എറണാകുളം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി എന്ന രീതിയില്‍ നേറ്റിവിറ്റി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ധാരാളം അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്ലസ് വണ്‍ പ്രവേശനത്തിന്...