പോത്താനിക്കാട്: പരിശീലനത്തിൻ്റെ ഭാഗമായി കേരളത്തിലെത്തിയ ഐ.പി. എസുകാർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചു. മൂവാറ്റുപുഴയിൽ നിന്നും വണ്ണപ്പുറം വഴി ഇടുക്കിക്ക് പോവുകയായിരുന്ന ട്രാവലറിൽ എതിർ ദിശയിലെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരന്നു. ഇന്നലെ വൈകിട്ട് 5.30 മണിയോടെ ഞാറക്കാട് കക്കാട്ട് പീടികയിലാണ് അപകടം ഉണ്ടായത്. ആർക്കും പരുക്കില്ല. ട്രാവലറിൻ്റെ മുൻവശത്തിന് തകരാർ സംഭവിച്ചു. വാഹനത്തിൽ 6 ഐ.പി.എസുകാരാണ് വാഹത്തിലുണ്ടായിരുന്നത്. കേരളത്തിലെ വിവിധ ജില്ലകൾ സന്ദർശിച്ച സംഘം ഇടുക്കി ജില്ലയിലേക്ക് പോവുകയായിരുന്നു. മറ്റൊരു വാഹനത്തിൽ സംഘം ഇടുക്കിക്ക് പോയി.
