കോതമംഗലം: ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സ ധനസഹായം വിതരണം ചെയ്തു.പിണ്ടിമന ഗ്രാമീണ്‍ നിധി ലിമിറ്റഡ് ഡയാലിസിസ് രോഗികൾക്കുള്ള സഹായവിതരണം കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപിയുടെ അധ്യക്ഷതയില്‍ ആന്‍റണി ജോണ്‍ എംഎൽഎ ഉദ്ഘാടനം നിര്‍വഹിച്ചു. പിണ്ടിമന ഗ്രാമീണ്‍ നിധി ലിമിറ്റഡ് ചെയര്‍മാൻ സുനില്‍കുമാർ എം പി ധനസഹായ ചെക്ക് വിതരണം ചെയ്തു .ആരോഗ്യ പ്രവര്‍ത്തകരേയും ഹരിതകര്‍മ്മ സേന അംഗങ്ങളെയും യോഗത്തിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആശ അജിന്‍, അനു വിജയനാഥ്, കോട്ടപ്പടി പഞ്ചായത്ത് മെമ്പര്‍മാരായ സാറാമ്മ ജോണ്‍, ഷിജി ചന്ദ്രന്‍,സന്തോഷ് കെ എ,സണ്ണി വറുഗീസ്,ഷൈമോള്‍ ബേബി, മിനി ഗോപി, ബിജു പി ഐസക്, നിധിന്‍ മോഹന്‍,റംലാ മുഹമ്മദ് , ശ്രീജ സന്തോഷ്, ജിജി സജീവ്, പിണ്ടിമന ഗ്രാമീണ്‍നിധി ലിമിറ്റഡ് ഡയറക്ടർമാരായ ജിൻസ് ജോര്‍ജ്, ചിഞ്ചു സജീവൻ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.പിണ്ടിമന ഗ്രാമീണ്‍ നിധി ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ വി ഡി മോഹനന്‍ സ്വാഗതവും പിണ്ടിമന ഗ്രാമീണ്‍നിധി ലിമിറ്റഡ് ഡയറക്ടര്‍ റ്റി എം ബേബി കൃതജ്ഞതയും രേഖപ്പെടുത്തി.
