കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലേക്ക് 338 ാം കോതമംഗലം തീർത്ഥാടന റാലി എത്തിച്ചേർന്നു. തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ നിന്നും ഞായറാഴ്ച ആരംഭിച്ച റാലിക്ക് തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് കോതംമംഗലം ഗാന്ധി സ്വകയറിൽ കോതമംഗലം മുനിസിപാലിറ്റിയും പൗര പ്രമുഖരും വിശ്വാസികളും ചേർന്ന് ഉജ്ജ്വല സ്വീകരണം നൽകി ചെറിയ പള്ളിയിലേക്ക് ആനയിച്ചു. മാർ തോമ ചെറിയപള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ, സഹ വികാരിമാരായ ഫാ.ജോസ് തച്ചേത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയക്കൽ,മുൻ മന്ത്രി ഷെവ.റ്റി.യു. കുരുവിള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ, മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി, മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി.ജോർജ്ജ്, കൺവീനർ കെ.എ. നൗഷാദ്, വത്സ ജോർജ്ജ്, പി.കെ. ഉണ്ണികൃഷ്ണൻ , വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കന്മാരായ മൈതീൻ ഇഞ്ചക്കുടി, ഇ.കെ. സേവ്യർ, എൽദോസ് ചേലാട്ട് , അഡ്വ.മാത്യു ജോസഫ് ,പള്ളി ട്രസ്റ്റിമാരായ അഡ്വ.സി.ഐ. ബേബി, ബിനോയി തോമസ് മണ്ണൻചേരിൽ , മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
