കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് . തൃശൂർ എടമുട്ടം ഫ്യൂസോ ഫുട്ബോള്‍ ടര്‍ഫില്‍ ആണ് ഇരുപത്തഞ്ചടി ഉയരത്തില്‍ മുപ്പതിനായിരം ഡ്രൈ ഫ്ലവറുകള്‍ ഉപയോഗിച്ച് ഒരു രാത്രിയും പകലും സമയമെടുത്ത് സുരേഷ് ഈ പൂച്ചിത്രം തയ്യാറാക്കിയത്. 25 x 20 വലിപ്പമുള്ള ബോര്‍ഡില്‍, വിവിധങ്ങളായ 25 നിറങ്ങളിലുള്ള ആര്‍ട്ടിഫിഷ്യല്‍ പൂക്കള്‍ നിരത്തി ഒട്ടിച്ചു വെച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ മുഖ ചിത്രം തീര്‍ത്തത്. പ്രദർശനോദ്‌ഘാടനം തൃശൂർ എം. പി. ടി. എൻ പ്രതാപൻ നിർവ്വഹിച്ചു.
വിവിധമീഡിയങ്ങളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ തൊണ്ണൂറാമത്തെ മീഡിയമാണ് ഡ്രൈ ഫ്ലവര്‍. സഹായികളായി സുരേഷിന്‍റെ മകന്‍ ഇന്ദ്ര ജിത്തും, സുഹൃത്തുക്കളായ രാകേഷ് പള്ളത്ത് , ഷാഫി കൂരിക്കുഴി ഫെബി മതിലകം ക്യാമാറാമാൻ സിംബാദ് എന്നിവരും ഉണ്ടായിരുന്നു.