കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിൽ വെള്ളം പിടിച്ചു.ക്യാച്ച്മെൻറ് ഏരിയയിൽ നിരവധി കർഷകരുടെ നെൽകൃഷി വെള്ളത്തിനടിയിലായി നാശത്തിൻ്റെ വക്കിൽ. പെരിയാര്‍വാലിയുടെ ക്യാച്ച്മെന്റ് ഏരിയയിലെ ഏക്കര്‍കണക്കിന് പ്രദേശത്തെ നെല്‍കൃഷിയാണ് വെള്ളത്തിലായിരിക്കുന്നത്.ഭൂതത്താന്‍കെട്ട് ഡാം തുറന്ന് പെരിയാറില്‍ ജലനിരപ്പ് കുറച്ചതിനേതുടര്‍ന്ന് വെള്ളമിറങ്ങിയ ഇടങ്ങളിലാണ് കൃഷിയിറക്കിയിട്ടുള്ളത്.എല്ലാവര്‍ഷവും ഇങ്ങനെ കൃഷി ചെയ്യാറുണ്ട്.ജൂണ്‍ മാസത്തില്‍ വെള്ളമിറക്കിയാല്‍ നവംബര്‍,ഡിസംബര്‍ മാസങ്ങളിലാണ് സാധാരണ വീണ്ടും വെള്ളം പിടിക്കുന്നത്.ഈ കാലയളവിനുള്ളില്‍ കൃഷിയിറക്കി വിളവെടുപ്പ് നടത്തുകയാണ് ചെയ്യുന്നത്.ഇതേ രീതിയില്‍ ഇത്തവണയും കൃഷിയിറക്കിയ കർഷകർക്ക് പെരിയാര്‍വാലിയുടെ അപ്രതീക്ഷിത നടപടി തിരിച്ചടിയായി.കഴിഞ്ഞദിവസം ഡാം അടച്ച് പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തിയതോടെ കീരംപാറ പഞ്ചായത്തിലെ പാലമറ്റം, ചീക്കോട് തുടങ്ങിയ പ്രദേശങ്ങളല്ലാം കൃഷിയിറക്കിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. ദിവസങ്ങളോളം ഇങ്ങനെ കിടന്നാല്‍ കൃഷി അപ്പാടെ നശിക്കും.മൂന്നാഴ്ചയോളം പ്രായമായ കൃഷിയാണിത്.പതിനായിരക്കണക്കിന് രൂപയാണ് ഓരോ കര്‍ഷകനും നഷ്ടമാകുന്നത്.പെരിയാര്വാലിയുടെയോ മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുടേയോ അനുമതിയില്ലാതെയാണ് ക്യാച്ച്മെന്റ് ഏരിയയിലെ കൃഷി.അനധികൃതമെന്ന് പറയാനുമാകില്ല.ഒരു കീഴ് വഴക്കമായി പതിറ്റാണ്ടുകളായി തുടരുന്നതാണിത്.വരുമാനവും വീട്ടാവശ്യത്തിനുള്ള അരിയും ഈ കൃഷിയിലൂടെ സമ്പാദിക്കാന്‍ നിരവധിപേര്‍ക്ക് കഴിയുന്നു എന്നതാണ് പ്രത്യേകത.പെരിയാര്‍വാലി ഏറ്റെടുക്കുന്നതിന് മുമ്പ് വിസ്തൃതമായ നെല്‍പ്പാടമായിരുന്ന പ്രദേശങ്ങളാണ് ഹൃസ്വകാലത്തേക്ക് കൃഷിയിടമായി പരിണമിക്കുന്നത്.അനുമതി നല്കിയിട്ടില്ലാത്തതിനാല് കൃഷിനാശം സംബന്ധിച്ചുള്ള പരാതി ഉദ്യോഗസ്ഥര്‍ നിഷ്കരുണം തള്ളികളയുകയാണ്. ഭൂതത്താന്കെട്ടിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള തടാകത്തില്‍ വെള്ളംനിറക്കാനാണ് ഡാമിന്റെ ഷട്ടര്‍ വീണ്ടും അടച്ചതെന്നാണ് വിവരം.ഏതാനും ദിവസം മുമ്പ് ചെക്ക്ഡാം തുറന്ന് തടാകം വറ്റിച്ചിരുന്നു.ഏറെ പ്രതീക്ഷയോടെ കൃഷിയിറക്കിയ കര്‍ഷകര്‍ സങ്കടത്തിലാണ്.ഇത്രയും ദിവസത്തെ കഠിനാദ്ധ്വാനം വെള്ളത്തിലാകുന്നത് നോക്കിനില്ക്കാനെ കർഷകർക്ക് കഴിയുന്നുള്ളു. കൂടുതൽ ദിവസങ്ങൾ വെള്ളം പിടിക്കാതെ ഡാം തുറന്ന് കൃഷിയിടങ്ങള്‍ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
You May Also Like
CRIME
കോതമംഗലം : പുതുപ്പാടി ലിഫ്റ്റ് ഇറിഗേഷൻ്റെ പമ്പ് ഹൗസിൽ നിന്നും ചെമ്പുകമ്പി മോഷണം നടത്തിയ രണ്ടു പ്രതികൾ പോലീസ് കസ്റ്റഡിയിലായി. കക്കടാശേരി വലിയ വീട്ടിൽ ഹാരിസ് ബഷീർ, ബംഗാൾ മുർഷിദാബാദ് സ്വദേശി മുഹമ്മദ്...
CRIME
കോതമംഗലം: ബാറിലെ ആക്രമണ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ മുളവൂര്‍ പൊന്നിരിക്കപറമ്പ് ഭാഗത്ത് പുത്തന്‍പുര അന്‍വര്‍ (34), കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി അജിത്ത്(31) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 14...
NEWS
കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി നെവിൻ പോൾ , വിജയ് മെർച്ചൻ്റ് ട്രോഫിക്കുള്ള (അണ്ടർ 16) കേരള ക്രിക്കറ്റ് ടീമിൽ ഇടം നേടി. എറണാകുളം, ഇടുക്കി ,തൃശ്ശൂർ...
NEWS
കോതമംഗലം: നേര്യമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ തിരയിളക്കം പോലെ പ്രതിഭാസം. കിണറിലെ തിരയിളക്കത്തില്‍ വീട്ടുകാരും സമീപവാസികളും ആശങ്കയില്‍. നേര്യമംഗലം നവോദയ വിദ്യാലയത്തിന് സമീപം മറ്റത്തില്‍ കുമാരന്റെ വീടിനോട് ചേര്‍ന്ന കിണറ്റിലാണ് വെള്ളം അടിയില്‍നിന്ന്...
NEWS
കോതമംഗലം: കേരള ഫ്ലോറിംഗ് ട്രെഡ് യുണിയൻ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് കാമ്പയിനും വിതരണവും കോതമംഗലത്ത് വച്ച് നടന്നു.കെ.എഫ്.ടി.യു കോതമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് ബിജു വട്ടപറമ്പിലിൻ്റെ അധ്യക്ഷതയിൽ കോതമംഗലം...
NEWS
കോതമംഗലം : ഹൈറേഞ്ചിൻ്റെ കവാടമായ കോതമംഗലത്തിൻ്റെ മണ്ണും മനസ്സും തൊട്ടറിഞ്ഞ് പോരാട്ടത്തിന്റെ പുത്തൻ വഴികൾ തുറന്ന് സിപിഐ എം കോതമംഗലം ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം. പ്രത്യേകം സജ്ജമാക്കിയ രക്തസാക്ഷി നഗറിൽ മുതിർന്ന...
NEWS
കോതമംഗലം : മലയിൻകീഴ് ഫാദർ ജെ ബി എം യു പി സ്കൂളിൽ ജെബിഎം കിഡ്സ് ഡേ & മെറിറ്റ് ഡേ ആഘോഷിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജർ...
NEWS
കീരംപാറ: സെൻറ് സെബാസ്റ്റ്യൻസ് ഇടവകയിൽ വിവാഹത്തിന്റെ 25, 50 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതികളുടെ ജൂബിലി ആഘോഷിച്ചു. ചടങ്ങിന് മുന്നോടിയായി നടന്ന ദിവ്യബലിയിൽ ജൂബിലിയേറിയൻസ് കാഴ്ചയർപ്പണം നടത്തി. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ മുഖ്യ...
NEWS
കോതമംഗലം: താലൂക്കിലെ റേഷൻ വ്യാപാരികൾ റേഷൻ കടകൾ അടച്ചിട്ട് താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി.റേഷൻ വ്യാപാരികളുടെ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ കമ്മീഷൻ തുക അനുവദിക്കുക,സർക്കാർ പ്രഖ്യാപിച്ച ഓണക്കാല ഉത്സവ ബത്ത...
NEWS
പെരുമ്പാവൂർ : നിയോജകമണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളിൽ എല്ലാം മെമ്പർമാർ ആവശ്യപ്പെടുന്നതിനനുസരിച്ച് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു വരുന്നതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു .തസ്കര ശല്യവും സാമൂഹ്യവിരുദ്ധരുടെ ശല്യവും ഇല്ലാതാക്കുന്നതിന് വേഗത്തിൽ ഹൈമാസ്റ്റ് ലൈറ്റുകൾ...
CRIME
പോത്താനിക്കാട്: വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ദേവികുളം പള്ളിവാസല്‍ അമ്പഴച്ചാല്‍ കുഴുപ്പിള്ളില്‍ വീട്ടില്‍ അലി(50) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ കുടുംബമായി താമസിക്കുന്ന വീട്ടില്‍ കഴിഞ്ഞ ജൂലൈയില്‍...
NEWS
കോതമംഗലം :- കാർഷിക, പരിസ്ഥിതി മേഖലകളിൽ വൻ കുതിപ്പിന് കാരണമായേക്കാവുന്ന ട്രീ സ്പെയ്ഡ് രൂപകൽപ്പന ചെയ്ത് ശ്രദ്ധേയനായിരിക്കുകയാണ് കോതമംഗലം MA എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകൻ പ്രകാശ് എം കല്ലാനിക്കൽ. കോതമംഗലം MA എൻജിനീയറിങ്...