കോതമംഗലം : താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും മെന്റർ അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ആദിവാസി ദിനാചരണം ഊരുകൂട്ടം 2023 നടത്തിയത്. ദിനാചരണത്തിന്റെ ഭാഗമായി ആദിവാസി മേഖലയിലെ കുട്ടികൾക്കുള്ള സൗജന്യ ഭാഷാ പഠന പദ്ധതി, ഊരുമൂപ്പൻ മാരെ ആദരിക്കൽ , ആദിവാസി കരകൗശല വസ്തുക്കളുയാ പ്രദർശനം, ആദിവാസി കാലാ രൂപം അവതരണം എന്നിവയും നടത്തി.
കോതമംഗലം മേന്റർ അക്കാഡമി ഹാളിൽ നടന്ന ഊരുകൂട്ടം 2023 എറണാകുളം ജില്ലാ നിമയ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ രജ്ഞിത്ത് കൃഷ്ണൻ എൻ ഉത്ഘാടനം ചെയ്തു. കോതമംഗലം നഗരസഭെ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. കോതമംഗലം സി ഐ.പി റ്റി ബിജോയ്, കുസാറ്റ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. അപർണ ലക്ഷ്മണനൻ , കെ ജെ യു സംസ്ഥാനെ സെക്രട്ടറി ജോഷി അറക്കൽ, കോതമംഗലം പ്രസ് ക്ലബ്ബ് സെക്രട്ടറി ലെത്തീഫ് കുഞ്ചാട്ട്, മെന്റർ അക്കാഡമി ഡയറക്ടർമാരായ ഷിബു ബാബു പള്ളത്ത്, ആശ ലില്ലി തോമസ്, ബേബി മംഗലത്ത്, മുരളി കുട്ടംമ്പുഴ തുടങ്ങിയവർ സംസാരിച്ചു.