കോതമംഗലം: വാഹനാപകടത്തില്‍ ഗുരുതര പരിക്കുപറ്റിയ കോതമംഗലം സ്വദേശി ഒരുമാസമായി സൗദി അറേബ്യയില്‍ ആശുപത്രിയില്‍. ജൂണ്‍ 21 ന് പുലര്‍ച്ചെ ജുബൈലിന് സമീപം വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കോതമംഗലം പല്ലാരിമംഗലം സ്വദേശി പൂനക്കുടിയില്‍ ഫൈസല്‍ ആണ് ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗതില്‍ ചികിത്സയില്‍ കഴിയുന്നത്. സ്ട്രച്ചറിലെങ്കിലും നാട്ടിലെത്തിക്കാനുള്ള ശ്രമം സാമൂഹികപ്രവര്‍ത്തകര്‍ ആരംഭിച്ചു. റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ഏഴ് മാസം മുമ്പാണ് ട്രെയിലര്‍ ഡ്രൈവറായി ഫൈസല്‍ എത്തിയത്. റിയാദില്‍ നിന്ന്ചരക്കുമായി ജുബൈലിലേക്ക് വരും വഴി ഇദ്ദേഹമോടിച്ചിരുന്ന ട്രക്ക് വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചായിരുന്നു അപകടം. ഇരുട്ടില്‍ യാതൊരു അടയാളവും ഇല്ലാതിരുന്നതിനാല്‍ വാഹനം നിര്‍ത്തിയിട്ടിരുന്നത് കാണാന്‍ സാധിക്കാത്തതാണ് അപകട കാരണം. വലത്തേ കാലിനും നാടുവിനും ഗുരുതര പരിക്കേറ്റ ഫൈസലിനെ റെഡ് ക്രസന്റാണ് ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സില്‍ എത്തിച്ചത്. ഒരു മാസത്തിനിടെ മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയത്. നടക്കാനോ എഴുന്നേറ്റിരിക്കാനോ കഴിയാത്ത അവസ്ഥയാലാണ് ഫൈസല്‍. ഇടുപ്പിന് സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയ കൂടി നടത്തിയാല്‍ നില അല്‍പം മെച്ചപ്പെടും എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. അപകടസമയത്ത് ട്രക്കിലുണ്ടായിരുന്ന സാധനങ്ങള്‍ക്ക് 32,000 റിയാല്‍ നഷ്ടപരിഹാരം ഫൈസല്‍ നല്‍കണമെന്ന നിലപാടിലാണ് തൊഴിലുടമ. സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടെങ്കിലും വിദഗ്ധ ചികിത്സക്കായി നാട്ടിലയക്കാന്‍ പോലും ഇദ്ദേഹം തയ്യാറാകുന്നില്ല. ഗോസി ഇന്‍ഷുറന്‍സ് മുഖേനെയാണ് ഇത്രയും ചികിത്സ നടന്നത്. അതിന്റെ പരിധി കഴിഞ്ഞതോടെ അതും അവസാനിച്ചു. പിതാവ് നഷ്ടപ്പെട്ട ൈഫസല്‍ മാതാവും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ്.
You May Also Like
NEWS
മൂവാറ്റുപുഴ: വന്യജീവി ആക്രമണം പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. 620 കോടിയുടെ കേന്ദ്ര സഹായമാണ് കേരളത്തിന് ആവശ്യം. ഇത് സംബന്ധിച്ചു ഡീന്‍ കുര്യാക്കോസ് എംപി കേന്ദ്ര വനം...
NEWS
കോതമംഗലം: സംസ്ഥാനത്ത് മുഴുവൻ വില്ലേജുകളിലും സമയബന്ധിതമായി റീ സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ റീ സർവ്വേ പദ്ധതിയുടെ ഭാഗമായിട്ടുള്ള സർവ്വേ നടപടികൾ കോതമംഗലം വില്ലേജിൽ ആരംഭിച്ചു .സർവ്വേ നടപടികൾക്ക് ആന്റണി...
NEWS
കോതമംഗലം:നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെമാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ഇരുമലപടി...
NEWS
കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു...
NEWS
കോതമംഗലം : സംസ്ഥാനത്ത് മുഴുവൻ വില്ലേജുകളിലും സമയബന്ധിതമായി റീ സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ റീ സർവ്വേ പദ്ധതിയുടെ ഭാഗമായിട്ടുള്ള സർവ്വേ നടപടികൾ ബുധനാഴ്ച കോതമംഗലം വില്ലേജിൽ ആരംഭിക്കുമെന്ന് ആന്റണി...
NEWS
കോതമംഗലം: നവംബർ 25 ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ( AKWRF) സ്ഥാപക ദിനാഘോഷം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ബൈപാസ് ജംഗ്ഷനിൽ നടന്നു. സ്ഥാപക ദിനത്തോടനുബന്ധിച്ച്...
NEWS
കോതമംഗലം : മാർ അത്തനേഷ്യസ് കോളേജ് എം.എ സോഷ്യോളജി വിഭാഗം സാമൂഹിക നൈപുണ്യം, നേതൃത്വം,മാൽത്സരികത എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.പ്രശസ്ത നൈപുണ്യ പരിശീലകനും,മോട്ടിവേറ്ററുമായ ജെയ്‌സൺ ജോർജ് അറക്കൽ നയിച്ച ശില്പശാല കോളേജ്...
NEWS
കോതമംഗലം: കേരള കോണ്‍്ഗ്രസ് (എം) സംസ്ഥാന വൈസ് പ്രസിഡന്റും നഗരസഭ മുന്‍ ചെയർമാനുമായിരുന്ന പി.കെ.സജീവിന്റെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി. സംസ്ഥാന ചെയര്‍മാന്‍ ജോസ് കെ. മാണി വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. ഗാന്ധി...
NEWS
മൂവാറ്റുപുഴ: മൂവാറ്റുപുഴ-കോതമംഗലം ബൈപ്പാസ് പദ്ധതികളുടെ 3 ഡി വിജ്ഞാപനം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യാ ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവുമായി ചര്‍ച്ച നടത്തി. 3...
NEWS
കോതമംഗലം: ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്ന സർക്കാർ പദ്ധതിയായ കൈവല്യ നിലച്ചതിലും ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ എറണാകുളം ജില്ലാ...
NEWS
കോതമംഗലം : കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരിച്ച ഇന്ത്യാക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പോലും കൃത്യമായ ഇടപെടൽ നടത്താത്ത കേന്ദ്ര സർക്കാരിൽ നിന്നും അവകാശങ്ങൾ നേടിയെടുക്കാൻ പ്രവാസി ഫെഡറേഷൻ തുടർന്നും ശക്തമായ നീക്കം...
NEWS
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 14 കേന്ദ്രങ്ങളിൽ കെ-ഫൈ സൗജന്യ ഇന്റർനെറ്റ് ലഭ്യമാകുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. സംസ്ഥാന ഐടി മിഷൻ പൊതുജനങ്ങൾക്കായി പൊതു ഇടങ്ങളിൽ നടപ്പാക്കുന്ന സൗജന്യ...