കോതമംഗലം : കോതമംഗലം താലൂക്കിൽ 5 വില്ലേജുകളിലായി 30 പേർക്ക് പട്ടയം വിതരണം ചെയ്തു. കളമശേരിയിൽ നടന്ന പട്ടയ മേളയിൽ വച്ചാണ് പട്ടയം വിതരണം ചെയ്തത് .റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പട്ടയമേള ഉദ്ഘാടനം നിർവഹിച്ചു.വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു . ചടങ്ങിൽ കോതമംഗലം എം എൽ എ ആൻറണി ജോൺ,ആലുവ എം എൽ എ അൻവർ സാദത്ത് , ജില്ലാ കല്ലെക്ടർ എൻ എസ് കെ ഉമേഷ് ,കോതമംഗലം തഹസിൽദാർമാരായ റെയ്‌ച്ചൽ കെ വർഗീസ്, കെ എം നാസർ എന്നിവർ പങ്കെടുത്തു.നേര്യമംഗലം 8 , കുട്ടമ്പുഴ 14,വാരപ്പെട്ടി 1, കീരംപാറ 1, കടവൂർ 6 എന്നിങ്ങനെ 5 വില്ലേജുകളിലായി 30 പേർക്കാണ് പട്ടയം വിതരണം ചെയ്തത്.
