കോതമംഗലം : കോതമംഗലം താലൂക്കിലെ
കോഴിപ്പിള്ളി സഹകരണ ബാങ്ക് ഈ വർഷത്തെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. താലൂക്കിലെ പ്രധാന സഹകരണ സ്ഥാപനമായ കോഴിപ്പിള്ളി സഹകരണ ബാങ്ക് ഈ വർഷം നിരവധി സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. രോഗികൾക്കുള്ള ചികിത്സാ സഹായം, സർക്കാർ സ്കൂളുകൾക്ക് ഉപകരണങ്ങളും കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെയും വിതരണം, ചെറുകിട നാമമാത്ര കർഷകർക്ക് വിവിധ സഹായങ്ങൾ, ബാങ്ക് അംഗങ്ങളുടെ കുട്ടികളിൽ ഉന്നത വിജയം നേടിയവർക്ക് അനുമോദനം എന്നിവയും ഈ വർഷത്തെ സാമൂഹിക പ്രവർത്തന പദ്ധതികളിൽ ഉൾപെടുത്തിയിട്ടുണ്ട്.
കോഴിപ്പിള്ളി സർക്കാർ എൽ പി സ്കൂളിന് പഠനോപകരണങ്ങൾ നൽകി കൊണ്ടാണ് പദ്ധതിയുടെ ഉത്ഘാടനം നടത്തിയത്. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഉത്ഘാടനം നിർവ്വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡണ്ട് ഹാൻസി പോൾ പഠനോപകരണങ്ങളുടെ വിരണ ഉത്ഘാടനം നടത്തി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ കെ.എം. സെയ്ത് അധ്യക്ഷത വഹിച്ചു.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ എയ്ഞ്ചൽ മേരി ജോബി, ഷജി ബെസ്സി, പി പി കുട്ടൻ, സ്കൂൾ എച്ച് എം ഫ്രാൻസീസ് ജെ പുന്നോലിൽ, സഹകരണ ബാങ്ക് ഡയറക്ടർ റസാക്ക് കെ.എം, എൽദേസ് കെ.എം , കെ.എൻ.ജയൻ, റഹീം സി എ , സെക്രട്ടറി ഉമാദേവി കെ വി.സ്കൂൾ അദ്ധ്യാപകരായ ശ്രുതി കെ എൻ , അമ്പിളി എൻ ,
ജൻസഖാദർ, അൽഫോൻസാ സി.റ്റി.
പി റ്റി എ പ്രസിഡന്റ് എൻ.വി. ബിനോയ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സ്കൂളിന്റെ പേരിൽ കോതമംഗലം പ്രസ് ക്ലബ് സെക്രട്ടറിയും കേരള ജേർണലിസ്റ്റ് യൂണിയൻ എറണാകുളം ജില്ലാ പ്രസിഡൻറുമായ
ലെത്തീഫ് കുഞ്ചാട്ടിനെ പഞ്ചായത്ത് പ്രസിഡന്റ് പി കെ. ചന്ദ്രശേഖരൻ നായർ ഉപഹാരം നൽകി അനുമോദിച്ചു.