കോതമംഗലം :- കോതമംഗലം താലൂക്കിൽ 51പേർക്കു കൂടി പട്ടയം അനുവദിക്കുവാൻ തീരുമാനമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. താലൂക്ക് ഓഫീസിൽ നടന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗത്തിൽ 51 അപേക്ഷകൾക്കാണ് അംഗീകാരം നൽകിയത് .കുട്ടമ്പുഴ വില്ലേജ് 46,ഇരമല്ലൂർ വില്ലേജ് 2,പല്ലാരിമംഗലം 1 തൃക്കാരിയൂർ 2 എന്നിങ്ങനെ 4 വില്ലേജുകളിൽ നിന്നുള്ള അപേക്ഷകളാണ് കമ്മിറ്റി അംഗീകരിച്ചത്.യോഗത്തിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്മാരായ കാന്തി വെള്ളക്കയൻ, മാമച്ചൻ ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ മാരായ റഷീദ സലിം, റാണിക്കുട്ടി ജോർജ്, തഹസീൽദാർ റെയ്ച്ചൽ കെ വർഗീസ്, എൽ ആർ തഹസീൽദാർ നാസർ കെ എം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.പട്ടയ നടപടികൾ വേഗത്തിലാക്കുന്നതിനായി താലൂക്കിൽ പ്രത്യേക ടീമിനെ നിയോഗിച്ചതായും, അർഹരായ മുഴുവൻ പേർക്കും സമയബന്ധിതമായി പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു.
