കോതമംഗലം: മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ 101 ബലിപീഠങ്ങൾ കൂദാശ ചെയ്തു. സന്ധ്യാ നമസ്ക്കാരത്തിനു ശേഷമാണ് വിശ്വാസികൾക്ക് നയനാനന്ദകരവും ദിവ്യവുമായ അനുഭൂതി പകർന്ന ചരിത്ര സംഭവമായിരുന്നു 101 ത്രോണോസുകളുടെ കൂദാശ . ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മഹാ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് വി. നൂറ്റി ഒന്നിന്മേൽ കുർബ്ബാന വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ക്രമീകരിച്ചിരിക്കുന്നത്.
അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.എബ്രഹാം മോർ സേവേറിയോസ് തിരുമേനി ബലിപീഠ കൂദാശയ്ക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. കോതമംഗലം മേഖലാധിപൻ ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത, ഹൈറേഞ്ച് മേഖലാധിപൻ ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത വിശുദ്ധ നാടുകളുടെ മെത്രാപ്പോലീത്ത മാത്യൂസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത എന്നിവർ സഹകാർമ്മികരാവും.
ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ, സഹ വികാരിമാരായ ഫാ.ജോസ് തച്ചേത്ത്കുടി ,ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട് ഫാ. ബേസിൽ ഇട്ടിയാണിയക്കൽ, അങ്കമാലി ഭദ്രാസന സെക്രട്ടറി ഫാ.പൗലോസ് തളിക്കാട്ട്, ഭദ്രാസന വൈദീക സെക്രട്ടറി ഫാ.വർഗീസ് തെക്കേക്കര കോർ എപ്പിസ്കോപ്പ , കോതമംഗലം മേഖലാ സെക്രട്ടറി ഫാ.എൽദോസ് പുൽ പറമ്പിൽ , കോതമംഗലം മേഖല വൈദീക സെക്രട്ടറി ഫാ. കുര്യാക്കോസ് ചാത്തനാട്ട് , മേഖലയിലെ വൈദീകർ,പള്ളി ട്രസ്റ്റിമാരായ അഡ്വ.സി.ഐ. ബേബി ചുണ്ടാട്ട്, ബിനോയി തോമസ് മണ്ണംഞ്ചേരി, ജനപ്രതിനിധികൾ പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, കുടുംബ യൂണിറ്റ് അംഗങ്ങൾ, സണ്ടേസ്കൂൾ അദ്ധ്യാപകർ, യൂത്ത് അസ്സോസിയേഷൻ പ്രവർത്തകർ , വനിതാ സമാജാംഗങ്ങൾ . വിശ്വാസി സമൂഹം എന്നിവർ സംബന്ധിച്ചു.