കോതമംഗലം : ഇന്ന് ചൊവ്വാഴ്ച്ച ഉണ്ടായ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. നാശ നഷ്ടം സംഭവിച്ച കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കൃഷ്ണപുരം കോളനിയിൽ എം എൽ എ യോടൊപ്പം പഞ്ചായത്ത് മെമ്പർമാരായ വി സി ചാക്കോ,ജിജോ ആന്റണി,തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്,വില്ലേജ് ഓഫീസർ രാകേഷ് പിള്ള എസ്,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സാബു വർഗീസ്, കെ ഓ കുര്യാക്കോസ്,അർജ്ജുൻ പി എസ്,എം എസ് ശശി എന്നിവർ ഉണ്ടായിരുന്നു.നാശ നഷ്ടങ്ങൾ തിട്ടപ്പെടുത്തി നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം എൽ എ നിർദേശം നൽകി.