Connect with us

Hi, what are you looking for?

NEWS

നേര്യമംഗലം ബോട്ട് ജെട്ടി കിഴക്കൻ മേഖലയുടെ ടൂറിസത്തിന് വലിയ സാധ്യതയെന്ന് മന്ത്രി പി രാജീവ്‌.

കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് നേര്യമംഗലം ബോട്ട് ജെട്ടി നിർമിച്ചത്.നേര്യമംഗലം ബോട്ട് ജെട്ടി കിഴക്കൻ മേഖലയുടെ ടൂറിസത്തിന് വലിയ സാധ്യതയെന്ന് നിയമ,വ്യവസായ,കയർ വകുപ്പ് മന്ത്രി പി രാജീവ്‌. തട്ടേക്കാട് നിന്നും ബോട്ടിൽ യാത്ര ചെയ്താണ് മന്ത്രി നേര്യമംഗലം ബോട്ട് ജെട്ടി ഉദ്ഘാടനം ചെയ്യാൻ എത്തിയത്. ആന്റണി ജോൺ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി വി ഐ പി എക്സിക്യൂട്ടീവ് എൻജിനീയർ ബൈജു സി വി റിപ്പോർട്ട് അവതരിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിംസിയ ബിജു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം കണ്ണൻ,പഞ്ചായത്ത് മെമ്പർ സൗമ്യ ശശി,സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്,എഫ് ഐ റ്റി ചെയർമാൻ ആർ അനിൽകുമാർ,എം പി ഐ ചെയർമാൻ ഇ കെ ശിവൻ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഷാജി മുഹമ്മദ്,പി റ്റി ബെന്നി,എബി എബ്രഹാം,എൻ സി ചെറിയാൻ,എ റ്റി പൗലോസ്,സൂരജ് മലയിൽ,ബാബു പോൾ,പ്രൊഫസർ എ പി എൽദോ,ബേബി പൗലോസ്,സാജൻ അമ്പാട്ട്,പി കെ മൊയ്തു,മനോജ് ഗോപി,രമേഷ് സോമരാജൻ,തോമസ് ടി ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പി വി ഐ പി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബിജു പി വർഗീസ് സ്വാഗതവും പി വി ഐ പി അസിസ്റ്റന്റ് എൻജിനീയർ ശ്രീകല ആർ നന്ദിയും പറഞ്ഞു.

കോതമംഗലം, ഭൂതത്താൻകെട്ട്, തട്ടേക്കാട്, നേര്യമംഗലം ഭാഗങ്ങളിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പല തലത്തിലുള്ള വികസനങ്ങളാണ് നടത്തിവരുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. നേര്യമംഗലം ബോട്ട് ജെട്ടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ റോഡുകളുടെ നവീകരണം പൂർത്തിയാകുന്നതോടെ ഇവിടങ്ങളിലേക്ക് എത്തിച്ചാരുനുള്ള സൗകര്യങ്ങൾ വിപുലമാകും. ബോട്ട് ജെട്ടിയുടെ വരവോടെ മൂന്നാർ, തേക്കടി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്ന സഞ്ചാരികൾക്ക് ഭൂതത്താൻകെട്ട് ഇറങ്ങി തേക്കടിയിലേതിന് സമാനമായി കുട്ടമ്പുഴ, തട്ടേക്കാട്, ഇഞ്ചത്തൊട്ടി പ്രദേശങ്ങളിലൂടെ ബോട്ടിൽ സഞ്ചരിച്ച് നേര്യമംഗലത്തെത്തി വാഹനത്തിൽ കയറി പോകാനാവുന്ന സൗകര്യമാണ് ഉണ്ടാകുന്നത്. ഇതു വഴി നേര്യമംഗലം പ്രദേശത്ത് വികസനത്തിന് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഏറ്റവും ശക്തിപ്പെടുന്ന വ്യവസായ മേഖലയാണ് വിനോദസഞ്ചാര മേഖല. കുറച്ചു മൂലധനം കൊണ്ട് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തട്ടേക്കാട് നിന്ന് ബോട്ട് മാർഗമായിരുന്നു ഉദ്ഘാടന ചടങ്ങിന് മന്ത്രി എത്തിയത്. ആന്റണി ജോൺ എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ ആർ. അനിൽകുമാർ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പെരിയാർ പുഴയിലൂടെ ഒരു മണിക്കൂറോളം നീണ്ട യാത്രയിൽ തട്ടേക്കാട് പക്ഷി സങ്കേതം, ഇഞ്ചത്തൊട്ടി പാലം എന്നിവിടങ്ങളിലെ നയന മനോഹര കാഴ്ച ആസ്വദിച്ചായിരുന്നു യാത്ര.

You May Also Like

NEWS

കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്ത് ഒറ്റയാൻ ഇറങ്ങി. നാട്ടുകാരും യാത്രക്കാരുംഭീതിയിൽധനുഷ്കോടി ദേശീയിൽ നേര്യമംഗലത്ത് വീണ്ടും കാട്ടാന ഇറങ്ങിയത് നാട്ടുകാരെയും മൂന്നാറിലേക്കുള്ള സഞ്ചാരികളെയുമാണ് ഭീതിയിലാക്കിയിട്ടുള്ളത്. കാട്ടാനകൾ നേര്യമംഗലത്ത് പട്ടാപ്പകൽ ദേശീയ പാതയിലെത്തിലെത്തി...

NEWS

കോതമംഗലം : കേരള സ്കൂൾ കായികമേളയുടെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഒളിമ്പിക്സ് മാതൃകയിലുള്ള സിമ്മിംഗ് പൂളിൽ നടക്കുന്ന നീന്തൽ-വാട്ടർ പോളോ മത്സരങ്ങൾ ആവേശകരമായി തുടരുന്നു. നാളെ വൈകുന്നേരം 3 മണിയോടുകൂടി...

NEWS

കോതമംഗലം : നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റ് സഹപാഠിക്കായി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ – എ പി ജെ അബ്ദുൾ കലാം...

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 105 പേർക്ക് പട്ടയങ്ങൾ സംസ്ഥാന തല പട്ടയ മേളയിൽ വച്ച് വിതരണം ചെയ്തു.കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്ന സംസ്ഥാനതല പട്ടയ മേള വ്യവസായ,നിയമ വകുപ്പ്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

error: Content is protected !!