കോതമംഗലം : നേര്യമംഗലം പി ഡബ്ല്യു ഡി പരിശീലന കേന്ദ്രം ; അവശേഷിക്കുന്ന പ്രവർത്തികൾ 2023 മാർച്ച് 31 ഉള്ളിൽ പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമ സഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.നേര്യമംഗലത്ത് പി ഡബ്ല്യു ഡി നിർമ്മിക്കുന്ന പരിശീലന കേന്ദ്രത്തിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ചായിരുന്നു എം എൽ എ യുടെ ചോദ്യം.പൂർത്തീകരിക്കാനുള്ള പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിച്ച് ആവശ്യമായ ജീവനക്കാരെ നിയോഗിച്ച് അടിയന്തരമായി ട്രെയിനിങ് സെന്റർ ആരംഭിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും ട്രൈനിങ്ങ് സെന്ററുമായി ബന്ധപ്പെട്ട വിപുലമായ സൗകര്യങ്ങൾ പൊതു ജനങ്ങൾക്കും,പൊതു ആവശ്യങ്ങൾക്കും ഉൾപ്പെടെ ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിൽ ട്രൈനിങ്ങ് സെന്ററിന്റെ തുടർ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തണമെന്നും എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.നേര്യമംഗലം പി ഡബ്ല്യു ഡി എൻജിനിയേഴ്സ് ട്രെയിനിങ് സെന്റർ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളതാണ്.
വൈദ്യുതി കണക്ഷനും അനുബന്ധ കെട്ടിടങ്ങളിൽ ഫർണിച്ചർ ലഭ്യമാക്കുന്നതിനും പമ്പുകൾ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിച്ചു വരുന്നു.ട്രെയിനിങ് സെന്ററിനോട് അനുബന്ധിച്ച് റസ്റ്റ് ഹൗസ് നിർമ്മാണം പൂർത്തീകരിച്ച് ഫയർ എൻ ഓ സി യും കെട്ടിട നമ്പറും ലഭ്യമാകുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.ഫസ്റ്റ് ഫേയ്സിൽ ട്രെയിനിങ് സെന്റർ കെട്ടിടത്തിന്റെ സെല്ലാർ 1,ഗ്രൗണ്ട് ഫ്ലോർ,ഫസ്റ്റ് ഫ്ലോർ എന്നിവയുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്.സെക്കന്റ് ഫേയ്സിൽ ട്രെയിനിങ് സെന്റർ കെട്ടിടത്തിന്റെ സെക്കൻഡ് ഫ്ലോർ,കോമ്പൗണ്ട് വാൾ,ഗേറ്റ്,കെട്ടിടത്തിലേക്ക് ഉള്ള റോഡ് എന്നിവയാണ് നിർമ്മിച്ചത്.തേർഡ് ഫേയ്സിൽ ട്രൈ സെന്റർ കെട്ടിടത്തോട് അനുബന്ധിച്ചുള്ള റസ്റ്റ് ഹൗസിന്റെ സെല്ലാർ വൺ,സെല്ലാർ ടു എന്നിവയുടെ സ്ട്രക്ച്ചറൽ വർക്കും ഗ്രൗണ്ട് ഫ്ലോറിന്റെ പൂർണ്ണമായ നിർമ്മാണവുമാണ് നടത്തിയത്.ഫേസ് ത്രീ ബാലൻസ് വർക്കിൽ സെല്ലാർ വൺ,സെല്ലാർ റ്റു എന്നിവയുടെ പൂർത്തീകരണവും,ഫസ്റ്റ് ഫ്ലോർ,സെക്കന്റ് ഫ്ലോർ എന്നിവയുടെ നിർമ്മാണവുമാണ് പൂർത്തീകരിച്ചിട്ടുള്ളത്.
കോളിറ്റി കൺട്രോൾ ലാബിന്റെയും ഓഫീസിന്റെയും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.റസ്റ്റ് ഹൗസ്,ട്രെയിനിങ് സെന്റർ എന്നീ കെട്ടിടങ്ങളിലേക്ക് ആവശ്യമായ ബെഡുകളും ബെഡ്ഷീറ്റുകളും തലയിണകളും ലഭ്യമാക്കിയിട്ടുണ്ട്.ഫേസ് ത്രീ പ്രവർത്തിയുടെ ഭരണാനുമതിയിൽ ഉൾപ്പെട്ട പാർട്ട് ടി എസ് ലഭിച്ച റസ്റ്റ് ഹൗസിലേക്ക് ഫർണിച്ചർ നൽകുന്നതിനുള്ള പ്രവർത്തി പൂർത്തീകരിക്കുവാൻ ഉണ്ട്.വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിനും പമ്പുകൾ സ്ഥാപിക്കുന്നതിനും ഉള്ള പ്രവർത്തികൾ ബാക്കിയുണ്ട്.വൈദ്യുതി കണക്ഷൻ ലഭിക്കുന്ന മുറയ്ക്ക് പര്യാപ്തമായ ജീവനക്കാരെ നിയമിച്ച് ട്രെയിനിങ് സെന്റർ പ്രവർത്തന സജ്ജമാക്കാൻ കഴിയുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആന്റണി ജോൺ എം എൽ എ യെ നിയമ സഭയിൽ അറിയിച്ചു.