കോതമംഗലം : കീരംപാറ പഞ്ചായത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വിഷയം സംബന്ധിച്ച് പഠനം നടത്തി മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് എ ഐ വൈ എഫ് കീരംപാറ മേഖല സമ്മേളനം ആവശ്യപ്പെട്ടു. സി പി ഐ കോതമംഗലം മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി ഉദ്ഘാടനം ചെയ്തു.
ജിബിൻ മാത്യു അധ്യക്ഷത വഹിച്ചു.സി പി ഐ ലോക്കൽ സെക്രട്ടറി അഡ്വ.കെ എസ് ജ്യോതികുമാർ, എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് നിതിൻ കുര്യൻ, സെക്രട്ടറി എൻ യു നാസർ, മേഖല സെക്രട്ടറി മനോജ് മത്തായി, കീരംപാറ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിനി ബിജു എന്നിവർ പ്രസംഗിച്ചു.
മേഖല ഭാരവാഹികളായി ജിബിൻ മാത്യു (പ്രസിഡന്റ്),
അഡ്വ.ജയലക്ഷ്മി പി ജയൻ (വൈസ് പ്രസിഡന്റ്),മനോജ് മത്തായി (സെക്രട്ടറി ), സോണി ജോർജ് (ജോയിന്റ് സെ ക്രട്ടറി), അഖിൽ പോൾ (ട്രഷറർ ), രമ്യ മനോജ്, ഷിനോജ് പി വി, ബൽസാക്ക് ജോസ്, എൽദോസ് പി ഏലിയാസ്, ബിസി സോജൻ, ബിനു തോമസ് (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
പടം : എ ഐ വൈ എഫ് കീരംപാറ മേഖല സമ്മേളനം സി പി ഐ കോതമംഗലം മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി ഉദ്ഘാടനം ചെയ്യുന്നു