കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി 2 കോടി 35 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. മലയോര ഹൈവേയുടെ ഭാഗമായ ചേറങ്ങനാൽ മുതൽ നാടുകാണി വരെയുള്ള ഭാഗം,വടാശ്ശേരി – തോളേലി – ഉപ്പുകണ്ടം – ചേലക്കാപ്പിള്ളി റോഡ് – 70 ലക്ഷം,നെടുമ്പാശ്ശേരി – കൊടയ്ക്കനാൽ റോഡിൽ ഭൂതത്താൻകെട്ട് – വടാട്ടുപാറ വഴി – ആനക്കയം – കുട്ടമ്പുഴ റോഡ്,ഹിൽ ഹൈവേ ആറാം മൈൽ മുതൽ മാമലകണ്ടം വരെ,കുട്ടമ്പുഴ പിണവൂർകുടി അനന്തംപടി റോഡ് – 65 ലക്ഷം,കോതമംഗലം ടൗൺ റോഡുകൾ,കോതമംഗലം ന്യൂ ബൈപാസ് റോഡ്,എം എ കോളേജ് – തങ്കളം റോഡ്,എം പി വർഗീസ് റോഡ്,ആലുമാവ് – കുരൂർ റോഡ്,സബ് സ്റ്റേഷൻ – ചെറുവട്ടൂർ റോഡ്,ചാത്തമറ്റം – ഊരംകുഴി റോഡ് എന്നീ റോഡുകൾക്ക് 55 ലക്ഷം,കോതമംഗലം പെരുമ്പൻകുത്ത് റോഡിൽ പുന്നേക്കാട് കവല മുതൽ തട്ടേക്കാട് വരെയും,കുട്ടമ്പുഴ മുതൽ പൂയംകുട്ടി വരരെ 45 ലക്ഷം എന്നിങ്ങന വിവിധ റോഡുകളുടെ നവീകരണത്തിനായിട്ടാണ് 2 കോടി 35 ലക്ഷം രൂപ അനുവദിച്ചത്.ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് റോഡ് നവീകരണം വേഗത്തിൽ ആരംഭിക്കുമെന്ന് എം എൽ എ അറിയിച്ചു.
