നേര്യമംഗലം : തലക്കോട് അള്ളുങ്കലിൽ ഗ്രഹനാഥൻ ഭാര്യയുടെ പേരിൽ കേരള ബാങ്ക് (ജില്ലാ സഹകരണ ബാങ്കി )ൽ നിന്നും എടുത്ത ലോണിന്റെ ബാലൻസ് ഉള്ള കുടിശിക എഴുതിത്തള്ളണമെന്നും ജപ്തി നടപടികളിൽ നിന്ന് പിൻ തിരിയണമെന്നും ഇനി ഒരു നടപടി ബാങ്ക് തുനിഞ്ഞാൽ കുടുംബം പെരുവഴിയിലാകുമെന്നും കവളങ്ങാട് പഞ്ചായത്ത് പൗരസമിതി ആവശ്യപ്പെട്ടു. അള്ളുങ്കലിൽ കഴിഞ്ഞ 30.12. 2022 തീയതി കളങ്ങാട് പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ താമസിക്കുന്ന പി ജെ ജോസ് പുൽപറമ്പിൽ എന്നയാൾ കടബാധ്യത മൂലം ആത്മഹത്യ ചെയ്തു. വർഷങ്ങളായി രോഗിയായിരുന്ന നിർധന കുടുംബത്തിൽപ്പെട്ട ടിയാൻ അഞ്ച് ലക്ഷം രൂപ ഭാര്യയുടെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലം പണയപ്പെടുത്തി ലോണെടുക്കുകയും തിരിച്ചടക്കാൻ കഴിയാതെ 8 ലക്ഷം രൂപയോളം പലിശ ഉൾപ്പെടെ വരുകയും ചെയ്തു. ബാങ്കിൽ നിന്ന് ജപ്തി ഭീഷണി നൽകിക്കൊണ്ട് ബാങ്ക് കാർ നോട്ടീസ് അയയ്ക്കുകയും നിരന്തരം വീട്ടിൽ വന്ന് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ മാനസികമായി ആകെ തകർന്ന ജോസ് ആത്മഹത്യ അല്ലാതെ ഞങ്ങൾക്ക് വേറെ മാർഗ്ഗമില്ല എന്ന് ബാങ്കുകാരെ അറിയിച്ചിട്ടുള്ളതാണ് രോഗിയായ ഭാര്യയും കൂലിപ്പണിക്കാരനായ മകനും ടിയാന്റെ ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം.
ജോസിന്റെ മരണത്തോടെ വലിയ പ്രതിസന്ധിയിലായി കുടുംബം .ലോൺ തിരിച്ചടയ്ക്കാൻ മുൻപോട്ട് ഒരു മാർഗവും ഇല്ലാത്ത ഇവരുടെ കുടിശ്ശിക എത്രയും പെട്ടെന്ന് എഴുതി തള്ളി ജപ്തി നടപടികളിൽ നിന്ന് പിൻ തിരിയണമെന്ന് ബന്ധപ്പെട്ട അധികാരികളോട് കവളങ്ങാട് പഞ്ചായത്ത് പൗരസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷൈജു തോമസ്, സെക്രട്ടറി അനൂപ് റ്റി.എസ്., ഷാജു എം.കെ., തോമസ് വട്ടപ്പാറ, എൽദോസ് തോംമ്പ്രയിൽ, ബിനു എം.എക്സ്. എന്നിവരുടെ നേതൃത്വത്തിൽ ആത്‌മഹത്യ ചെയ്ത പി.ജെ തോമസിന്റെ ജപ്തി നടപടികൾ നേരിരുന്ന വീട് സന്ദർശിച്ചു.
ഫോട്ടോ: കേരള ബാങ്കിന്റെ ജപ്തി നടപടികൾ തുടർന്നാൽ പെരുവഴിലാവുന്ന മരിച്ച പി.കെ.ജോസിന്റെ കുടുംബത്തെ കവളങ്ങാട് പഞ്ചായത്ത് പൗരസമിതി ഭാരവാഹികൾ സന്ദർശിക്കുന്നു