കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റി രണ്ടാം വാർഡിൽ നവീകരിച്ച ബ്ലോക്ക് ഓഫീസ് – ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.12,50,000/- രൂപ മുടക്കിയാണ് റോഡ് നവീകരിച്ചത്. ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,കൗൺസിലർമാരായ അഡ്വ. ജോസ് വർഗീസ്,കെ എ നൗഷാദ്,കെ വി തോമസ്,സിജോ വർഗീസ്,എൽദോസ് പോൾ,രമ്യ വിനോദ്,ബിൻസി തങ്കച്ചൻ,സിബി സ്കറിയ,സാന്ത്വനം സ്പെഷ്യൽ സ്കൂൾ ഡയറക്ടർ ഫാദർ ജോർജ്ജ് പട്ടളാട്ട്, മർച്ചന്റ് അസോസിയേഷൻ ഇ എം ജോണി, ജോണി കുര്യൈപ്, സി ഡി എസ് മെമ്പർ ഗീതാ മണി,മദർ തെരേസ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി ജോസഫ് പുളിയ്ക്കൽ,ഒ ഡി ബിജു,കോൺട്രാക്ടർ ആന്റണി ദേവസി,പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.
