കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ പ്രഖ്യാപനവുമായി ബണ്ഡപ്പെട്ട് സാറ്റലൈറ്റ് സർവ്വേ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കുന്നതിന് ഫിൽഡ് വെരിഫിക്കേഷൻ നടത്തണമെന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. ബഫർ സോണിൽ നിന്നും ജനവാസ മേഘലകളെ പൂർണ്ണമായി ഒഴി വക്കുക,ജനങ്ങളുടെ പരാതി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടുക,പക്ഷി സങ്കേതത്തിനകത്തായ കുട്ടമ്പുഴ പഞ്ചായത്തിലെ പതിനാല്,പതിനാറ്,പതിനേഴ് വാർഡുകളെ ഒഴിവാക്കി പക്ഷിസങ്കേതത്തിന്റെ അതിർത്തി പുനർനിർണ്ണയിക്കുകഎന്നീ ആവശ്യങ്ങൾ ഉൾകൊള്ളുന്ന പ്രമേയം സർവ്വകക്ഷി യോഗം പാസ്സാക്കി.ആന്റണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ച യോഗം അഡ്വ: ഡീൻ കുര്യാക്കോസ് എം പി. ഉദ്ഘാടനം ചെയ്തു.
മുൻ മന്ത്രി റ്റി യു കുരുവിള,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,പഞ്ചായത്ത് പ്രസിഡന്റുമാരായ കാന്തി വെള്ളക്കയ്യൻ,മാമച്ചൻ ജോസഫ്,ജെസ്സി സാജു,യു ഡി എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം,അസി വൈൽഡ് ലൈഫ് വാർഡൻ സി റ്റി ഔസേപ്പ്, ജനപ്രതിനിധികളായ റാണിക്കുട്ടി ജോർജ്ജ്,സി ബി കെ എ,ജോമി തെക്കേക്കര,ജെയിംസ് കോറബേൽ,കെ കെ ഗോപി,ബിൻസി മോഹൻ,ബീന റോജോ,മഞ്ജു സാബു,ഗോപി മുട്ടത്ത്,ഫാ.തോമസ് പറയിടം, ഫാ.അലക്സ് താണികുന്നേൽ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ കെ ശിവൻ,ഇ കെ ശിവൻ,ജോഷി പൊട്ടക്കൽ,സി ജെ എൽദോസ്,പീറ്റർ മാത്യു,കിഫാ ജില്ലാ പ്രിസിഡന്റ് സിജുമോൻ ഫ്രാൻസിസ്,ജോസഫ് രഞ്ജിത്ത്,ബേബി മൂലയിൽ,ഷൈജൻ ആന്റണി,ജോസ് കാക്കനാട്ട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.കുട്ടമ്പുഴ,കീരംപാറ പഞ്ചായത്തുകളിൽ ഹെൽപ്പ് ഡെസ്ക് തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നതിനുo തീരുമാനമായി.